ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി രാഹുല്‍ നായര്‍ മരിച്ച സംഭവത്തില്‍ കാക്കനാട്ടെ ലേ ഹയാത്ത് ഹോട്ടലിനെതിരെ നരഹത്യക്ക് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രാഹുല്‍ ചികിത്സയിലിരിക്കെ മരിച്ചത്. പിന്നാലെ ഹോട്ടല്‍ അടപ്പിച്ചു. യുവാവിന്റെ രക്തത്തില്‍ സാല്‍മോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
തൊടുപുഴ സ്വദേശി നല്‍കിയ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതി. തുടര്‍ന്ന്് ചികിത്സ തേടിയെന്നും മരണകാരണം ഭക്ഷ്യവിഷബാധയാണെന്നുമാണ് പരാതി.