വടകരയിൽ തോണി മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു

Advertisement

കോഴിക്കോട് . വടകരയിൽ തോണി മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു.
ചെരണ്ടത്തൂർ സ്വദേശികളായ ആദിദേവ്, ആദി കൃഷ്ണ എന്നിവരാണ് മരിച്ചത്
മാഹി കനാലിൽ വൈകിട്ട് ആറു മണിയോടെയാണ് അപകടം. മത്സ്യ ബന്ധനത്തിനായി പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്.

അയൽവാസികളായ മൂന്ന് പേരാണ് വൈകീട്ട് ആറു മണിയോടെ മീൻ പിടിക്കുന്നതിനായി മാഹി കനാലിൽ ഇറങ്ങിയത്. തോണിയുമായി മുന്നോട്ട് പോകുന്നതിനിടെ കനാലിലെ പായലിൽ തോണി കുടുങ്ങുകയായിരുന്നു. മുന്നോട്ട് നീങ്ങാനാകാതെ തോണി മുങ്ങി. മൂന്ന് പേരും വെള്ളത്തിൽ വീണെങ്കിലും കനാലിലെ കണ്ടൽ ചെടിയിൽ പിടിച്ച് അഭിമന്യൂ രക്ഷപ്പെട്ടു. ചെളിയിൽ കുടുങ്ങിയ ആദി ദേവിനും, ആദി കൃഷ്ണയ്ക്കും രക്ഷപ്പെടാൻ കഴിഞ്ഞില്ല. അഭിമന്യൂവിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദി ദേവിന്റെയും, ആദി കൃഷ്ണയുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു.


പരുക്കേറ്റ അഭിമന്യൂ ആശുപത്രിയിൽ ചികിത്സയിലാണ്. വടകര ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ട് നൽകും.

Advertisement