വാർത്താനോട്ടം

Advertisement

വാർത്താ നോട്ടം

2023 ഒക്ടോബർ 29 ഞായർ

🌴 കേരളീയം 🌴

🙏കേരളത്തിലെ എട്ടു ട്രെയിനുകള്‍ക്ക് റെയില്‍വെ അധിക കോച്ചുകള്‍ അനുവദിച്ചു. തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്, കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്, ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്, കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്, വേണാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്.

🙏ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം നടക്കാനിരിക്കേ, നവംബര്‍ ഒന്നു മുതല്‍ ഹെവി വാഹനങ്ങള്‍ക്കു സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമെന്ന് മന്ത്രി ആന്റണി രാജു. ഡ്രൈവറും ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാളും കേന്ദ്ര നിയമമനുസരിച്ച് സീറ്റ് ബെല്‍റ്റു ധരിക്കണം. സ്റ്റേജ് കാരിയേജുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണം.

🙏നെല്ലു സംഭരണം അവതാളത്തിലായി. നെല്‍കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. ബാങ്ക് കണ്‍സോര്‍ഷ്യം പണം നല്‍കാന്‍ തയ്യാറാകാത്തതുമൂലവും കേന്ദ്രം കോടികളുടെ കുടിശിക വരുത്തിയതിനാലുമാണ് നെല്ലു സംഭരണം അനിശ്ചിതത്വത്തിലായത്. നെല്ലു സംഭരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുമില്ലെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.

🙏മാധ്യമപ്രവര്‍ത്തക
യോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. അറസ്റ്റു ചെയ്യാന്‍ നടക്കാവ് പോലീസ് നീക്കമാരംഭിച്ചു. മാധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവിക്കും പരാതി നല്‍കിയിരുന്നു.

🙏മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ ലാവ്ലിന്‍ കേസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ആറു വര്‍ഷത്തിനിടെ 35 തവണയാണ് കേസ് മാറ്റിവച്ചത്.

🇳🇪 ദേശീയം 🇳🇪

🙏ചോദ്യത്തിന് കോഴ ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര നവംബര്‍ രണ്ടിന് ഹാജരാകണമെന്ന് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി നോട്ടീസ് നല്‍കി. നവംബര്‍ അഞ്ചിനുശേഷമേ ഹാജരാകാനാകൂവെന്ന് മഹുവ അറിയിച്ചതിനുശേഷമാണ് പുതിയ നോട്ടീസ് നല്‍കിയത്.

🙏ഇസ്രയേല്‍ പലസ്തീന്‍ യുദ്ധത്തെക്കുറിച്ചുള്ള യുഎന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നത് ഇന്ത്യ നിര്‍ദേശിച്ച കാര്യങ്ങള്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്താതിരുന്നതിനാലെന്ന് വിദേശകാര്യമന്ത്രാലയം.

🙏നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മിസോറാം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വന്‍ നേട്ടമുണ്ടാക്കുമെന്ന് സിപിഎം വിലയിരുത്തല്‍. കോണ്‍ഗ്രസിനൊപ്പം ഉറച്ചു നിന്നാലേ ബി ജെ പി യെ അധികാരത്തില്‍നിന്ന് പുറത്താക്കാനാകൂവെന്നും കേന്ദ്ര കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

🙏പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഎം ഇന്നു ഡല്‍ഹിയില്‍ നടത്തുന്ന ധര്‍ണയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ഉച്ചയ്ക്കു 12 ന് എകെജി ഭവനു മുന്നിലാണ് ധര്‍ണ നടക്കുക.

🙏മിസോറാമിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി ഇല്ല. കേന്ദ്ര മന്ത്രി അമിത് ഷാ പങ്കെടുക്കും. തൊട്ടടുത്ത സംസ്ഥാനമായ മണിപ്പൂരിലെ കലാപത്തില്‍ ബിജെപിയുടേയും പ്രധാനമന്ത്രി മോദിയുടേയും നിലപാടിനെതിരേ ഈ സംസ്ഥാനങ്ങളില്‍ പ്രതിഷേധ വികാരമാണുള്ളത്.

🙏ജമ്മു കാഷ്മീര്‍ അതിര്‍ത്തിയിലെ പാകിസ്ഥാന്റെ പ്രകോപനത്തിനെതിരേ സൈനിക ഉദ്യോഗസ്ഥരുടെ ഫ്ളാഗ് മീറ്റിംഗില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ബി എസ് എഫിന്റേയും പാക് റേഞ്ചേഴ്സിന്റേയും ഉന്നത ഉദ്യോഗസ്ഥരാണു യോഗത്തില്‍ പങ്കെടുത്തത്. അതിര്‍ത്തിയില്‍ പാക് സേന കഴിഞ്ഞ ദിവസം വെടിവയ്പു നടത്തിയിരുന്നു.

🙏അറസ്റ്റിലായ ബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് മരവിപ്പിച്ചു. മന്ത്രിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണു നീക്കം.

🇦🇴 അന്തർദേശീയം 🇦🇺

🙏ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ കരയാക്രമണം. ഹമാസിന്റെ 150 ലേറെ ഭൂഗര്‍ഭ താവളങ്ങള്‍ തകര്‍ത്തു. ഗാസയില്‍ ഇന്റര്‍നെറ്റ് അടക്കമുള്ള വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതിനിടെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയത്തില്‍നിന്ന് ഇന്ത്യ വിട്ടുനിന്നതിനെതിരേ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിച്ചു.

🙏യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ബാഗില്‍ കൊണ്ടുവരാന്‍ പാടില്ലാത്ത സാധനങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടു. ഉണങ്ങിയ തേങ്ങ, പടക്കം, തീപ്പെട്ടി, പെയിന്റ്, കര്‍പ്പൂരം, നെയ്യ്, അച്ചാറുകള്‍, മറ്റ് എണ്ണമയമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ഇ-സിഗരറ്റുകള്‍, ലൈറ്ററുകള്‍, പവര്‍ ബാങ്കുകള്‍, സ്്രേപ ബോട്ടിലുകള്‍ എന്നിവയ്ക്കാണു വിലക്ക്.

🏏 🏑കായികം🥍🏸

🙏ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ ഓസ്ട്രേലിയയോട് പൊരുതി തോറ്റ് ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 109 റണ്‍സ് നേടിയ ട്രാവിസ് ഹെഡിന്റേയും 81 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറുടേയും 175 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവില്‍ 49.2 ഓവറില്‍ 388 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

🙏 കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിന്റെ പോരാട്ടം അഞ്ച് റണ്‍സകലെ 383 റണ്‍സില്‍ അവസാനിച്ചു. ന്യൂസിലാണ്ടിനു വേണ്ടി 116 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയും 58 റണ്‍സെടുത്ത് അവസാന ഓവറുകളില്‍ പോരാടിയ ജയിംസ് നീഷാമും മത്സരം ആവേശ കൊടുമുടിയിലെത്തിച്ചു.

🙏 ഇതോടെ 6 മത്സരങ്ങളില്‍ നിന്ന് രണ്ട് ടീമുകള്‍ക്കും 8 പോയിന്റ് വീതമാണുള്ളതെങ്കിലും റണ്‍ ശരാശരിയുടെ മികവില്‍ ഓസ്ട്രേലിയയെ നാലാം സ്ഥാനത്തേക്ക് തള്ളി ന്യൂസിലാണ്ടാണ് മൂന്നാം സ്ഥാനത്തുള്ളത്.

🙏ഏകദിന ലോകകപ്പിലെ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ നെതര്‍ലണ്ട്സിന് 87 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലണ്ട്സ് 229 റണ്‍സിന് പുറത്താവുകയായിരുന്നു.

🙏 മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് വെറും 142 റണ്‍സിന് തകര്‍ന്നടിഞ്ഞു. ഇതോടെ ആറ് മത്സരങ്ങളില്‍ നിന്ന് തുടര്‍ച്ചയായ അഞ്ച് തോല്‍വിയോടെ രണ്ട് പോയിന്റ് മാത്രമുള്ള ബംഗ്ലാദേശിന് സെമി പ്രതീക്ഷ ഇല്ലാതായി.

Advertisement