ഞെട്ടൽ വിട്ടുമാറാതെ ദൃക്‌സാക്ഷികൾ

Advertisement

കളമശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ സ്ഫോടനത്തിന്റെ ഞെട്ടൽ വിട്ടുമാറാതെ ദൃക്‌സാക്ഷികൾ. സമ്മേളനത്തിനിടെ ആദ്യം വലിയ സ്ഫോടനത്തോടെ പൊട്ടിത്തെറിയുണ്ടായിയെന്നും പിന്നീട് തുടരെ പൊട്ടിത്തെറികൾ ഉണ്ടായെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഹാളിന്‍റെ മുന്‍പിലാണ്  സ്ഫോടനമുണ്ടായത്. ആളുകള്‍ ഭയപ്പെട്ട് ചിതറിയോടുകയായിരുന്നു. പ്രാര്‍ത്ഥനയ്ക്കിടെയാണ് ഉഗ്ര സ്ഫോടനം കേട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഗുരുതരമായ പൊള്ളലേറ്റ ആളുകളെ വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. എറണാകുളത്തെ എല്ലാ ആശുപത്രികളോടും തയാറായിരിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.
മൂന്നുദിവസമായി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സമ്മേളനവും പ്രാര്‍ത്ഥനയും നടക്കുന്നുണ്ട്. ഇന്ന് അവസാന ദിവസമായിരുന്നു. രാവിലെ പ്രാര്‍ത്ഥന തുടങ്ങി ഉടനെയാണ് സ്ഫോടനമുണ്ടായത്.