കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍ററിലുണ്ടായ സ്ഫോടനം അപകടമല്ലെന്നും ഭീകരപ്രവര്‍ത്തനത്തിന്‍റെ ഭാഗമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കേരളം പലസ്തീനൊപ്പം പൊരുതുമ്പോള്‍ ജനശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സ്ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും ഗൗരവകരമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അതേസമയം, കളമശേരിയിലെ സ്ഫോടനം ആസൂത്രിതമെന്ന് സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥരും പറയുന്നു.