ബോംബ് സ്ഫോടനം, സംസ്ഥാനത്തു അതീവ ജാഗ്രത നിർദ്ദേശം

Advertisement

കളമശേരി ബോംബ് സ്ഫോടനത്തിനു പിന്നാലെ സംസ്ഥാനത്തു അതീവ ജാഗ്രത നിർദ്ദേശം നൽകി സർക്കാർ.ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സംഭവ സ്ഥലത്തേക്ക് അയച്ചും
മുഴുവൻ ജില്ലാ പോലീസ് മേധാവികൾക്കും മുൻകരുതൽ നിർദ്ദേശം നൽകിയുമാണ് സർക്കാർ പ്രതിരോധം.മുഖ്യമന്ത്രി നാളെ സർവകക്ഷി യോഗവും വിളിച്ചിട്ടുണ്ട്.

സംസ്ഥാനത്തു കേട്ടു കേൾവിയില്ലാത്ത ബോംബ് സ്ഫോടനത്തിനു പിന്നാലെ
സർക്കാർ സംവിധാനങ്ങൾ ജാഗ്രതയോടെ
പ്രവർത്തിച്ചു.പോലീസ് ആസ്ഥാനത്തു അടിയന്തിര യോഗം.ചീഫ് സെക്രട്ടറിയുടെ വിവരശേഖരണം.വിവരം പുറത്തു വന്നു
മണിക്കൂറുകൾക്കുള്ളിൽ ഉന്നത പോലീസ്
ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക്. മണിക്കൂറുകൾക്കുള്ളിൽ പോലീസ് മേധാവി ഹെലികോപ്റ്ററിൽ കളമശേരിയിലെത്തി.
അന്വേഷണത്തിന് പ്രത്യേക ആക്ഷൻ പ്ലാൻ.
സ്റ്റേഷനുകളുടെ അതിർത്തി അടച്ചുള്ള പരിശോധനയ്ക്ക് നിർദ്ദേശം.ജില്ല അതിർത്തികളും അടച്ച് പരിശോധന.
സംസ്ഥാന അതിർത്തികളിൽ കൂടുതൽ സേന വിന്യാസം.മുഴുവൻ പോലീസ് സംവിധാനങ്ങളോടും ജാഗ്രത പുലർത്താൻ നിർദ്ദേശം.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി നാളെ സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ സർവ്വകക്ഷി യോഗം ചേരും.വരും ദിവസങ്ങളിൽ സംസ്ഥാനത്തു രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണം കാര്യക്ഷമമാക്കണമെന്നും
നിർദ്ദേശമുണ്ട്.

Advertisement