കളമശ്ശേരി സ്ഫോടനത്തില്‍ ഒരാള്‍കൂടി മരിച്ചു

Advertisement

കൊച്ചി. കളമശ്ശേരി സ്ഫോടനത്തില്‍ ഒരാള്‍കൂടി മരിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചിരിക്കുകയാണ്. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. ഇവര്‍ക്ക് 55 വയസ്സാണ്. സ്ഫോടനത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. കളമശ്ശേരിയിലെ യഹോവ സാക്ഷി പ്രാര്‍ത്ഥനാ യോഗത്തിലുണ്ടായ സ്ഫോടനത്തില്‍ നേരത്തെ ഒരു സ്ത്രീ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു

ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൊത്തം 52 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതില്‍ 90 ശതമാനം പൊള്ളലേറ്റ പന്ത്രണ്ട് വയസ്സുകാരനുണ്ട്. ഈ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം സ്ഫോടനത്തിലെ പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തുന്നുണ്ട്. ഇയാള്‍ തമ്മനത്ത് കുടുംബത്തോടൊപ്പം വാടകയ്ക്കാണ് താമസിച്ചിരുന്നത്.

ഇവിടെയാണ് പോലീസ് പരിശോധന നടന്നുകൊണ്ടിരിക്കുന്നത്. മാര്‍ട്ടിന്റെ ഭാര്യയെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. പുലര്‍ച്ചെ അഞ്ച് മണിക്കാണ് മാര്‍ട്ടിന്‍ വീട്ടില്‍ നിന്ന് പോയതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ എങ്ങോട്ടാണ് പോയതെന്ന് പറഞ്ഞിരുന്നില്ലെന്നും ഭാര്യ മിനി കളമശ്ശേരി പോലീസിനെ അറിയിച്ചു. സ്ഫോടനത്തില്‍ മരിച്ച സ്ത്രീയുമായി മാര്‍ട്ടിന് ഏതെങ്കിലും തരത്തിലള്ള ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

സ്ഫോടനം നടത്തിയ ഡൊമിനിക് മാര്‍ട്ടിന്‍ ആണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. നിര്‍ണായക തെളിവുകള്‍ മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെത്തി. നേരത്തെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. ഫോണില്‍ നിന്ന് സ്ഫോടനം നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം മരിച്ചസ ്ത്രീയെ കുറിച്ച് ദുരൂഹ തുടരുകയാണ്. രാവിലെ 9.40ന് ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ മാര്‍ട്ടിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ സ്ഫോടനം നടത്താന്‍ പഠിച്ചത്.

Advertisement