കൊച്ചി: കളമശേരിയിൽ യഹോവയുടെ സാക്ഷിക ളുടെ കൺവൻഷൻ വേദിയിലുണ്ടായ സ്ഫോടനങ്ങളിൽ മരണസംഖ്യ മൂന്നായി.
മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്റെ മകൾ ലിബിന(12) യും മരണത്തിന് കീഴടങ്ങി.
90% പൊള്ളലേറ്റ് എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ലിബിന പുലർച്ചെ ഒന്നോടെയാണു മരിച്ചത്.
പെരുമ്പാവൂർ കുറുപ്പുംപടി ഇരിങ്ങോൾ വട്ടോളിപ്പടി പരേതനായ പുളിക്കൽ പൗലോസിന്റെ ഭാര്യ ലെയോണ(55) സംഭവസ്ഥലത്ത് തന്നെ മരിച്ചു.
തൊടുപുഴ കാളിയാർ കുളത്തിങ്കൽ വീട്ടിൽ കുമാരി പുഷ്പൻ (53) , രാത്രി 8 മണിയോടെ ആശുപത്രിയിൽ മരിച്ചു.
പേർക്കു പരുക്കേറ്റു.
ചികിത്സയിലുള്ള 29 പേരിൽ 16 പേർ ഐസിയുവിലാണ്. 4 പേരുടെ നില ഗുരുതരം.
52 പേർക്ക് പരിക്കേറ്റിരുന്നു.
ഇന്ന് രാവിലെ 10ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. അതിന് ശേഷം മുഖ്യമന്ത്രി കളമശ്ശേരി സന്ദർശിക്കും.മന്ത്രിമാരുടെ സംഘം ഇന്നലെ തന്നെ കളമശ്ശേരിയിലെത്തി ക്യാമ്പ് ചെയ്ത് പ്രവർത്തങ്ങൾക്ക് നേതത്വം നൽകിവരുന്നു.
കസ്റ്റഡിയിലുള്ള ഡൊമനിക്ക് മാർട്ടിനെ ചോദ്യം ചെയ്യലിനായി കളമശ്ശേരി എ ആർ ക്യാമ്പിലേക്ക് രാവിലെ എത്തി.സംസ്ഥാന പോലീസും എൻ ഐ എ സംഘവും ഇയാളെ ചോദ്യം ചെയ്യും.
പ്രതി ഡൊമിനിക് തന്നെയെന്ന് ഉറപ്പിച്ചതു ബോംബ് പൊട്ടിക്കാനുപയോഗിച്ച റിമോട്ടിന്റെ ചിത്രം ഫോണിൽ കാട്ടിക്കൊടുത്തപ്പോഴാണ്. യുട്യൂബിൽ നോക്കി പഠിച്ച് ബോംബ് സ്വയം നിർമിക്കുകയായിരുന്നുവെന്നാണ് മൊഴി. മുൻപ് ‘യഹോവയുടെ സാക്ഷികൾ’ക്കൊപ്പമായിരുന്നുവെന്നും അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നു സ്ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഡൊമിനിക് ഒരുവർഷം മുൻപുവരെ വിദേശത്തായിരുന്നു. 6 വർഷമായി തമ്മനത്താണ് താമസം.