2023 ഒക്ടോബർ 30 തിങ്കൾ
BREAKING NEWS
👉 കോഴിക്കോട്ടും, കണ്ണൂരും സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. യാത്രാക്കർ പെരുവഴിയിൽ
👉കളമശ്ശേരി സ്ഫോടനം: പരിക്കേറ്റ 12 കാരി ലിബിനയും മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം മൂന്നായി,
പ്രതി മാർട്ടിനെ കളമശ്ശേരിയെ സ്റ്റേഷനിലെത്തിച്ചു
മുഖ്യമന്ത്രി ഇന്ന് സംഭവസ്ഥലം സന്ദർശിക്കും
👉 കളമശ്ശേരി സ്ഥോടനം: പ്രതി മാർട്ടിനെതിരെ ഗുരുതര വകുപ്പുകൾ; യുഎപിഎ ഉൾപ്പെടെ ചുമത്തി; ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും, പ്രതിയുടെ വൈദ്യ പരിശോധന നടത്തി

👉 തൃശൂർ ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാസർഗോഡ് ചെങ്കള സ്വദേശി ചെർക്കള തായൽ ഹൗസിൽ അബ്ദുൽ ബാസിത് (21) ആണ് മരിച്ചത്.
👉ആന്ധ്രയിൽ ട്രെയിനപകടം: മരണസംഖ്യ 14 ആയി;
സിഗ്നൽ പിഴവെന്ന് വിശദീകരണം; മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം നഷ്ടപരിഹാരം
👉എൻഡിഎയുടെ സെക്രട്ടറിയറ്റ് ഉപരോധം തുടങ്ങി
🌴 കേരളീയം 🌴
🙏കളമശേരി സാമ്ര കണ്‍വന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനയ്ക്കിടെ നടത്തിയ ബോംബു സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ചികിത്സയിലായിരുന്ന 12 കാരി മലയാറ്റൂര്‍ സ്വദേശി ലിബിന, എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിനി കുമാരി (53) എന്നിവരാണ് മരിച്ചത്. 40 പേര്‍ ചികില്‍സയിലാണ്. മൂന്നു പേരുടെ നില ഗുരുതരമാണ്.

🙏കളമശേരി ബോംബു സ്ഫോടനം നടത്തിയതു തൃശൂര്‍ കൊടകര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയാണെന്നു പോലീസ്. രാവിലെ 9.40 ന് കളമശേരി സാമ്ര കണ്‍വന്‍ഷന്‍ സെന്ററില്‍ ബോംബു വച്ചതിന്റേയും റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയതിന്റേയും ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്നു കണ്ടെടുത്തു.
🙏കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു. ഇന്നു രാവിലെ പത്തിന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് സര്‍വകക്ഷി യോഗം. എല്ലാ പാര്‍ട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്.
🙏കളമശ്ശേരി സ്ഫോടന സംഭവത്തില്‍ പരിക്കേറ്റ് 52 പേര്‍ ചികില്‍സ തേടിയിട്ടുണ്ടെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളവരെ സന്ദര്‍ശിച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. 18 പേര്‍ വിവിധ ആശുപത്രികളിലായി ഐസിയുവില്‍ കഴിയുകയാണ്. ആറു പേരുടെ നില ഗുരുതരമാണെന്നും മന്ത്രി അറിയിച്ചു.

🙏സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഫേസ്ബുക്ക് പേജിലിട്ട വീഡിയോ സന്ദേശം പുറത്ത്. 16 വര്‍ഷമായി യഹോവ സാക്ഷി അംഗമാണെന്നും മറ്റുള്ളവരെല്ലാം നശിച്ചുപോകുമെന്നു പ്രചരിപ്പിക്കുന്ന അവരെ നിയന്ത്രിച്ചില്ലെങ്കില്‍ സാധാരണക്കാര്‍ പ്രതികരിക്കുമെന്നും ഡൊമിനിക് വീഡിയോയില്‍ പറഞ്ഞിരുന്നു.
🙏കളമശേരി സ്ഫോടനവുമായി ബന്ധമുണ്ടെന്നു സംശയിച്ച നീല കാര്‍ മാര്‍ട്ടിന്റേതല്ലെന്നും കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ മാര്‍ട്ടിന്‍ എത്തിയത് സ്‌കൂട്ടറിലാണെന്നും പൊലീസ്. ഡൊമിനിക് മാര്‍ട്ടിന്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തി. മാര്‍ട്ടിന്‍ പുലര്‍ച്ചെ അഞ്ചിനാണ് വീട്ടില്‍നിന്നു പോയതെന്നു ഭാര്യ മിനി മൊഴി നല്‍കി.
🙏ഡൊമിനിക് മാര്‍ട്ടിന്‍ ബോംബുണ്ടാക്കാന്‍ പഠിച്ചത് ആറു മാസം കൊണ്ട് ഇന്റര്‍നെറ്റിലൂടെയാണെന്ന് പോലീസ്. പെട്രോള്‍ നിറച്ച കുപ്പിക്കൊപ്പമാണ് ഇയാള്‍ ബോംബ് വച്ചതെന്നും പോലീസ് വെളിപെടുത്തി.

🙏കളമശേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനമെങ്ങും അതീവ ജാഗ്രത. കണ്‍ട്രോള്‍ റൂം തുറന്നു. ബസ് സ്റ്റാന്‍ഡുകളിലും ഷോപ്പിംഗ് മാളുകളിലും റെയില്‍വെ സ്റ്റേഷനുകളിലും പൊലീസ് വ്യാപക പരിശോധന നടത്തി. ഹെലികോപ്റ്ററില്‍ സൈന്യം നിരീക്ഷണ പറക്കലും നടത്തി. ഇടുക്കിയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന നടത്തി.
🙏കളമശേരിയില്‍ സ്ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ എന്‍ഐഎ, എന്‍എസ്ജി എന്നീ കേന്ദ്ര അന്വേഷണ സംഘങ്ങളുടെ സംയുക്ത പരിശോധന. രാത്രി ഡല്‍ഹിയില്‍നിന്ന് എത്തിയ വിദഗ്ധ സംഘമാണു പരിശോധന നടത്തിയത്.
🙏കളമശേരി ബോംബ് സ്ഫോടനം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ ആണ് സംഘത്തലവന്‍.

🙏നാളെ സ്വകാര്യ ബസ് സമരം. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, ഡ്രൈവര്‍ക്കു സീറ്റ് ബെല്‍റ്റ്, സിസിടിവി ക്യാമറ എന്നിവ നിര്‍ബന്ധമാക്കിയതു പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സീറ്റ് ബെല്‍റ്റും കാമറയും ഒന്നാം തീയതി മുതല്‍ നിര്‍ബന്ധമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു.
🙏സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസില്‍ മാധ്യമപ്രവര്‍ത്തകയുടെ മൊഴി നടക്കാവ് പൊലീസ് രേഖപ്പെടുത്തി. സുരേഷ് ഗോപിക്കെതിരായ പരാതിയിലെ കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തക മൊഴിയില്‍ ആവര്‍ത്തിച്ചു.
🙏ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലും തെക്കേ ഇന്ത്യക്കു മുകളിലും കിഴക്കന്‍ കാറ്റ് ശക്തമാകും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

🙏തിരുവനന്തപുരത്ത് കേരളീയത്തിന് കേരളപ്പിറവി ദിനമായ ബുധനാഴ്ച തുടക്കം. എട്ടു വേദികളിലായി കേരളീയത്തിന്റെ ട്രേഡ് ഫെയര്‍ ആരംഭിച്ചു. പുത്തരിക്കണ്ടം, സെന്‍ട്രല്‍ സ്റ്റേഡിയം, കനകക്കുന്ന്, യൂണിവേഴ്സിറ്റി കോളേജ്, ടാഗോര്‍ തിയേറ്റര്‍, എല്‍.എം.എസ്, ഇന്‍സ്റ്റിട്യൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് ഹാള്‍, വിമന്‍സ് കോളേജ് എന്നീ വേദികളിലാണ് വ്യവസായ വാണിജ്യ പ്രദര്‍ശന മേള. നാനൂറിലേറെ സ്റ്റാളുകളിലായി 425 സംരംഭകര്‍ പങ്കെടുക്കുന്നുണ്ട്.
🙏മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കളമശേരിയിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണം. വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കും.
🙏ബോംബു സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ കൊച്ചി സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ യഹോവ സാക്ഷി അംഗമല്ലെന്ന് യഹോവ സാക്ഷി വിശ്വാസി കൂട്ടായ്മയുടെ സംഘാടകനും പിആര്‍ഒയുമായ ശ്രീകുമാര്‍.

🙏കളമശ്ശേരിയിലേത് രാജ്യത്തിന്റെ അഖണ്ഡതയക്കും സുരക്ഷയ്ക്കും ഭീഷണിയായ ബോംബു സ്ഫോടനമെന്ന് പൊലീസ് എഫ്ഐആര്‍. ജനങ്ങളെ കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയുമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പ്രതി ആരെന്നു സ്ഥിരീകരിക്കുന്നതിനു മുമ്പു തയാറാക്കിയ എഫ്ഐആറില്‍ പറയുന്നു.
🙏കളമശേരി സ്‌ഫോടനം അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണെന്ന് രാഹുല്‍ ഗാന്ധി. പരിഷ്‌കൃത സമൂഹത്തില്‍ വെറുപ്പിനും അക്രമത്തിനും സ്ഥാനമില്ല. സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
🙏കളമശേരി സ്ഫോടനം നടത്തിയെന്നു പറയുന്ന ഡൊമിനിക് മാര്‍ട്ടിന്‍ കൊച്ചിയില്‍ സ്പോക്കണ്‍ ഇംഗ്ളീഷ് അധ്യാപകനായിരുന്നു. കോവിഡ് കാലത്തു ജോലിയില്ലാതെ ഗള്‍ഫിലേക്കു പോയ ഇയാള്‍ രണ്ടു മാസംമുമ്പാണു തിരിച്ചെത്തിയത്.

🇳🇪 ദേശീയം 🇳🇪
🙏തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. ഗൂഡല്ലൂര്‍ കെ ജി പെട്ടി സ്വദേശി ഈശ്വരന്‍ ആണ് മരിച്ചത്. വനത്തില്‍ വേട്ടയ്ക്കെത്തിയ ഈശ്വരന്‍ അക്രമാസക്തനായതോടെ വെടി ഉതിര്‍ക്കുകയിരുന്നുവെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.
🙏ആന്ധ്രയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് എട്ടു യാത്രക്കാര്‍ മരിച്ചു. 25 പേര്‍ക്കു പരിക്കേറ്റു. അലമാന്‍ഡ- കണ്ടകപള്ളി റൂട്ടിലാണ് അപകടം നടന്നത്. പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
🇦🇺 അന്തർദേശീയം 🇦🇽
🙏ഗാസയില്‍ ഇസ്രയേലിന്റെ കരയുദ്ധം തുടരുന്നതിനിടെ ജീവനുവേണ്ടിയുള്ള നിലവിളിയുമായി ജനങ്ങള്‍. ഭൂഗര്‍ഭ അറകളില്‍ അഭയം തേടിയ ജനങ്ങളെപോലും വകവരുത്തിയെന്നാണു ഹമാസിന്റെ ആരോപണം.

🙏ആശുപത്രികളിലും അഭയാര്‍ത്ഥി ക്യാമ്പുകളിലും അവശ്യവസ്തുക്കളില്ലാതെ ജനം ദുരിതത്തിലായി. വെടിനിര്‍ത്തല്‍ വേണമെന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ആവശ്യപ്പെട്ടെങ്കിലും ഇസ്രയേല്‍ ഗൗനിച്ചിട്ടില്ല.
🥍🏸കായികം🏏🏑
👉ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സെമി ഉറപ്പാക്കി ഇന്ത്യ. ഇന്നലെ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തോല്‍പിച്ച് ഈ ലോകകപ്പിലെ തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കിയാണ് ഇന്ത്യ സെമി ബര്‍ത്ത് ഉറപ്പാക്കിയത്.
🙏ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ഇംഗ്ലീഷ് ബൗളര്‍മാര്‍ ഒമ്പതിന് 229 എന്ന നിലയില്‍ ഒതുക്കിയിരുന്നു. 87 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെ മികവിലാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ നേടാനായത്.

🙏 ചെറിയ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ വെറും 129 റണ്‍സിന് എറിഞ്ഞൊതുക്കി. മൊഹമ്മദ് ഷമി 4 വിക്കറ്റും ജസ്പ്രീത് ബുമ്ര 3 വിക്കറ്റും വീഴ്ത്തി.
ആറില്‍ അഞ്ച് കളികളും തോറ്റ നിലവിലെ ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന് സെമി പ്രതീക്ഷ ഇതോടെ ഇല്ലാതായി.