കൊല്ലം: ഒക്ടോബർ 31ന് (ചൊവ്വ) പകല്‍ 11 മുതൽ വൈകിട്ട് 4 വരെ കേരളത്തിലെ വിവിധ പ്രദേങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കുകയും,വൈബ്രേറ്റ് (വിറയ്ക്കുകയും) ചെയ്യുകയും, ഇതിനാൽ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിക്കും.ഇവ കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന സെല്‍ ബ്രോഡ്കാസ്റ്റ് അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായിട്ടുള്ള മുന്നറിയിപ്പ് ശബ്ദങ്ങളും, വൈബ്രേഷനും,മുന്നറിയിപ്പ് സന്ദേശങ്ങളും ആണ്.ദേശീയ ദുരന്ത നിവാരണ അതോറിറ്റി,കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ്, സംസ്ഥാന,ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്.