‘പിണറായി സർക്കാരിന് തീവ്രവാദശക്തികളോട് മൃദുസമീപനം’: വിമർശനവുമായി നഡ്ഡ

Advertisement

തിരുവനന്തപുരം: പിണറായി സർക്കാർ തീവ്രവാദശക്തികളോടു മൃദുസമീപനം കാണിക്കുന്നുവെന്നു ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. എൻഡിഎയുടെ സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യവേയാണു സംസ്ഥാന സർക്കാരിനെതിരെ ജെ.പി. നഡ്ഡ രൂക്ഷവിമർശനം നടത്തിയത്. കേരളം തീവ്രവാദികൾ ശക്തി താവളമാക്കിയതിനു പിന്നിൽ സർക്കാരിന്റെ ഈ മൗനാനുവാദമാണന്നും നഡ്ഡ കുറ്റപ്പെടുത്തി.

‘‘ഹമാസ് നേതാവിനു കേരളത്തിൽ പ്രസംഗിക്കാൻ കഴിഞ്ഞത് ഈ മൗനാനുവാദം കൊണ്ടാണ്. എന്നിട്ടും തങ്ങളുടേതു മതേതര നിലപാടാണെന്നാണു പിണറായി വിജയൻ തെറ്റിദ്ധരിപ്പിക്കുന്നത്. പിണറായി വിജയന്റെ ദുർഭരണം മനസിലാക്കണമെങ്കിൽ നരേന്ദ്ര മോദിയുടെ സദ്ഭരണവുമായി ചെറുതായി വിലയിരുത്തിയാൽ മതി’’–നഡ്ഡ പറഞ്ഞു. പിണറായി വിജയന്റെ മകൾക്കു സ്വകാര്യ കമ്പനിയിൽനിന്നു പണം ലഭിച്ചതെങ്ങനെ ആണെന്നും ബിജെപി ദേശീയ അധ്യക്ഷൻ ചോദിച്ചു.