മലപ്പുറം.കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാക്രമണം നടത്തിയയാൾ അറസ്റ്റിൽ. കാലിക്കറ്റ് യൂനിവേഴ്സിറ്റി സെക്ഷൻ ഓഫിസർ അങ്കമാലി വേങ്ങൂർ സ്വദേശി ഈട്ടുങ്ങപ്പടി റെജിയെയാണ് മലപ്പുറം കുറ്റിപ്പുറം പൊലിസ് അറസ്റ്റ് ചെയ്തത്.
തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് 28 കാരിയായ യുവതിക്കുനേരെ അതിക്രമമുണ്ടായത്. യുവതി സംഭവം ബസ് ജീവനക്കാരെ അറിയിച്ചതോടെ കണ്ടക്ടർ കുറ്റിപ്പുറം പൊലിസിനെ ബന്ധപ്പെട്ടു .തുടർന്ന്പൊലിസ് സംഘം സ്ഥലത്തെത്തി ഇയാളെ ബസിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.