പതിനൊന്നുകാരനെ തെരുവ് നായ്ക്കൾ മാരകമായി ആക്രമിച്ചു

Advertisement

വയനാട്. വെളളമുണ്ട പുളിഞ്ഞാലിന് സമീപം ഓണി വയലിൽ പതിനൊന്നുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു മാരകമായി പരുക്കേല്‍പ്പിച്ചു. പുളിഞ്ഞാൽ കോട്ടമുക്കത്ത് പണിയ കോളനിയിലെ ചന്ദ്രൻറെയും, മിനിയുടേയും മകൻ വിനായകിനെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. ബന്ധുവീട്ടിൽ പോയി കൂട്ടുകാരോടൊപ്പം തിരികെ വരുമ്പോൾ നായ്ക്കൾ ആക്രമിക്കുകയായിരുന്നു. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കടിയേറ്റും, മാന്തലേറ്റും മുറിവുകളുണ്ട്. അവശനിലയിലായി ബോധം നഷ്ടപ്പെട്ട കുട്ടിയെ ബന്ധുക്കളും, നാട്ടുകാരും മാനന്തവാടി മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. കുട്ടിയുടെ കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാലാണ് കടിയേൽക്കാതിരുന്നത്.