തിരുവനന്തപുരം. പെരുമാതുറ മാടൻവിളയിൽ വീടുകൾക്ക് നേരെ ബോംബ് എറിഞ്ഞ സംഘം പിടിയിൽ. ആറ്റിങ്ങൽ സ്വദേശികളായ ആകാശ്, അബ്ദുൽ റഹ്മാൻ, സഫീർ എന്നവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയായിരുന്നു മൂന്നംഗ സംഘം മാടൻ വിളയിൽ ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചത്.
പെരുമാതുറ മാടൻവിളയിൽ ഇന്നലെ രാത്രി നടന്ന ബോംബേറിൽ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു മൂന്നു വീടുകൾക്ക് നേരെ കാറിൽ എത്തിയ സംഘം ബോംബെറിഞ്ഞത്. ജംഗ്ഷനിൽ നിന്നവർക്ക് നേരെയും സംഘത്തിൻ്റെ ആക്രമണം ഉണ്ടായി. രണ്ട് യുവാക്കൾക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്.
വീടിനുള്ളിൽ നിർത്തിയിട്ടിരുന്ന കാറുകളും സംഘം തകർത്തു. കാറിന്റെ പുറകുവശത്തെ ചില്ലിൽ സംഘം വാൾ കൊണ്ട് വെട്ടിയതായും പരാതിയുണ്ട്. ഇന്നലെ ഉച്ചയ്ക്ക് അക്രമിസംഘം ഈ പ്രദേശത്ത് വച്ച് പരസ്പരം വാക്കേറ്റം നടത്തിയിരുന്നു. നാട്ടുകാർ ഇത് ചോദ്യം ചെയ്തതാണ് രാത്രിയിലെ ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം.
file picture.