ഇത് ഇരട്ട നീതി; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത നടപടിക്കെതിരെ സുരേന്ദ്രൻ

Advertisement

തിരുവനന്തപുരം:
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത പോലീസിന്റെ നടപടിയെ അപലപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തീവ്രചിന്താഗതിക്കാരെ സഹായിക്കാനാണ് കേസെടുത്തെന്നും ഇത് ഇരട്ട നീതിയാണെന്നും സുരേന്ദ്രൻ വിമർശിച്ചു. സർക്കാരിന്റെ നടപടി വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടുള്ളതാണ്.

മലപ്പുറത്ത് ഹമാസ് നേതാവ് പങ്കെടുത്ത റാലിക്കെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെയും പോലീസ് കേസെടുത്തില്ല. എന്നാൽ രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു. പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് ഇതിന് പിന്നിലെന്നും രാജ്യസ്‌നേഹമല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.