മതവിദ്വേഷ പ്രചാരണം: അനിൽ ആന്റണിക്കെതിരെ കേസെടുത്തു

Advertisement

കാസർക്കാട്:
കുമ്പളയിലെ കോളജ് വിദ്യാർഥികളുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് അനിൽ ആന്റണിക്കെതിരെ കേസെടുത്തു. കാസർകോട് സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അനിൽ ആന്റണിയെ കൂടി പ്രതി ചേർക്കുകയായിരുന്നു. എസ് എഫ് ഐ, എംഎസ്എഫ് ജില്ലാ കമ്മിറ്റികളാണ് സംഭവത്തിൽ പോലീസിന് പരാതി നൽകിയത്.