ഡോ സീമ ജെറോമിന്‍റെ ‘ഭാഷ: വ്യവസ്ഥയും വ്യവഹാരവും’ പ്രകാശനം നാളെ നിയമസഭാ പുസ്തകോത്സവത്തിൽ

Advertisement

തിരുവനന്തപുരം. കേരള സർവകലാശാല മലയാളവിഭാഗം അധ്യക്ഷ ഡോ.സീമ ജെറോം എഴുതി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ‘ഭാഷ: വ്യവസ്ഥയും വ്യവഹാരവും’ നിയമസഭാ പുസ്തകോത്സവത്തിൽ പ്രകാശിപ്പിക്കും.

നാളെ(‘ നവംബർ 1 ന്) 11 മണിക്ക് നിയമസഭാ പുസ്തകോത്സവത്തിൽ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ (ഓണററി പ്രൊഫസർ , ഐ. എസ്. ഡി. എൽ) ഡോ. എം.എ. സിദ്ദീഖിനു (എഡിറ്റര്‍. ഇൻ ചാർജ് , മലയാളം ലക്സിക്കൺ ) നൽകി പ്രകാശനം ചെയ്യും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം സത്യന്‍ അധ്യക്ഷത വഹിക്കും. ഡോ.ജെഎസ് ഷിജുഖാൻ, ഡോ.ഷിബു ശ്രീധര്‍,പി മനേഷ് എന്നിവര്‍ പങ്കെടുക്കും