നാളെ മുതല്‍ വൈദ്യുതി നിരക്കുവര്‍ധനക്ക് തീരുമാനം, ഉപയോഗിക്കുന്ന വൈദ്യുതിക്ക് കൂടിയ നിരക്ക്

Advertisement

തിരുവനന്തപുരം.വൈദ്യുതി നിരക്കുവര്‍ധനക്ക് തീരുമാനം. സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുന്ന തരത്തിലാണ് കമ്മിഷന്റെ ഉത്തരവ്. നിരക്ക് വര്‍ധനയ്ക്ക് മുന്നോടിയായി റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.

ഈ വര്‍ഷത്തെ നിരക്ക് വര്‍ധന ഏപ്രില്‍ മുതല്‍ നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും കാരണം ഇതു വൈകി. ഈ മാസവും നിലവിലുള്ള നിരക്ക് തുടരാനായിരുന്നു കമ്മിഷന്റെ ഉത്തരവ്. ഇതിന്റെ കാലാവധി ഇന്ന് അവസാനിക്കും. നിരക്ക് വര്‍ധനയ്ക്ക് നാളെ മുതല്‍ പ്രാബല്യം നല്‍കി ഉത്തരവിറക്കുന്നുണ്ട്.. നാളെ മുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് കൂടിയ നിരക്ക് ഈടാക്കും.

റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി.കെ.ജോസ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി.. നിരക്ക് വര്‍ധന സര്‍ക്കാര്‍ തടയില്ലെന്ന് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചു. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിച്ചാല്‍ താരിഫ് ഷോക്കുണ്ടാകുമെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍. എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും ബാധകമാകുന്ന തരത്തിലാണ് നിരക്ക് വര്‍ധന. എന്നാല്‍ ഏറ്റവം പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ നിരക്ക് വര്‍ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Advertisement