ഡെപ്യൂട്ടി തഹസിൽദാരെ കയ്യേറ്റം ചെയ്ത കേസ്; എകെഎം അഷ്‌റഫ് എംഎൽഎക്ക് ഒരു വർഷം തടവുശിക്ഷ

Advertisement

കാസർകോട്:
ഡെപ്യൂട്ടി തഹസിൽദാറെ കയ്യേറ്റം ചെയ്ത കേസിൽ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫിന് ഒരു വർഷം തടവ്. ഇലക്ഷൻ ഹിയറിംഗിനിടെ ഡെപ്യൂട്ടി തഹസിൽദാരെ കയ്യേറ്റം ചെയ്യുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്‌തെന്ന കേസിലാണ് ശിക്ഷ. എകെഎം അഷ്‌റഫ് എംഎൽഎ അടക്കം നാല് പേർക്ക് ഒരു വർഷവും മൂന്ന് മാസവും തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ബഷീർ, അബ്ദുല്ല, അബ്ദുൽഖാദർ എന്നിവരാണ് മറ്റ് പ്രതികൾ. 2015 നവംബർ 25നാണ് സംഭവം.