കേരളീയത്തിനിടെ വേണ്ട, വൈദ്യുതി നിരക്കു വർധന: ഉത്തരവായില്ല

Advertisement

തിരുവനന്തപുരം . വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതിന് റഗു ലേറ്ററി കമ്മിഷൻ ഇന്നലെ അടിയ യോഗം ചേർന്നെങ്കിലും ഉത്തരവിറക്കാതെ പിരിഞ്ഞു. നി ലവിലുള്ള നിരക്കിന്റെ കാലാവധി ഇന്നലെ അവസാനിച്ച സാഹച ര്യത്തിലാണ് പുതിയ നിരക്കു തീരുമാനിക്കാൻ യോഗം ചേർന്നത്. നിരക്കുവർധന ഇന്നു നിലവിൽ വരുന്ന രീതിയിൽ ഉത്തരവിറക്കാ നായിരുന്നു തീരുമാനം.

യോഗത്തിനിടെ കമ്മിഷൻ അംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാൽ തീരുമാനം മാറ്റിയതായി കമ്മിഷൻ അധികൃതർ അറിയിച്ചു. എന്നാൽ മറ്റു സാങ്കേതിക കാരണങ്ങൾ മൂലമാണ് തീരുമാനം മാറ്റിയതെന്നും അറിയുന്നു. കേരളീയം പരിപാടി ഇന്നു തുടങ്ങുന്ന സാഹചര്യത്തിൽ ഏതാനും ദിവസം കൂടി കഴിഞ്ഞ ശേഷമേ ഉത്തരവ് വരാൻ സാധ്യതയുള്ളു.

നിലവിലുള്ള നിരക്കിന് ഏതാ നും ദിവസം കൂടി പ്രാബല്യം നൽ കി ഉത്തരവിറക്കുകയോ പുതിയ നിരക്കിന്റെ ഉത്തരവ് വരുമ്പോൾ ഇന്നു മുതൽ മുൻകാല പ്രാബല്യം നൽകുകയോ ചെയ്യും.

Advertisement