2023 നവംബർ 01 ബുധൻ
BREAKING NEWS
🌴ഇന്ന് കേരള പിറവി; മാന്യ വായനക്കാർക്ക്
‘ന്യൂസ് അറ്റ് നെറ്റി’ൻ്റെ കേരളപ്പിറവി ആശംസകൾ🌴
👉ഐക്യകേരളത്തിന് ഇന്ന് 67-ാം ജന്മദിനം ; അലങ്കാരങ്ങളിൽ നിറഞ്ഞ് തലസ്ഥാനം,
ഏഴ് ദിവസത്തെ കേരളീയത്തിന് ഇന്ന് തുടക്കം
👉തലസ്ഥാനത്ത് 41 വേദികളിലായി ഒരാഴ്ച നീളുന്ന ആഘോഷ പരിപാടിയാണ് നടക്കുന്നത്. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കമലഹാസനും മമ്മൂട്ടിയും മോഹൻലാലും,ശോഭനയും മഞ്ജുവാര്യരും അടക്കം വൻ താരനിരയാണ് പങ്കെടുക്കുന്നത്.
👉കേരളീയത്തിന് തിരിതെളിയുന്നതോടെ ഇനിയുള്ള ഏഴ് ദിനം തലസ്ഥാനത്താകെ ഉത്സവമയമായിരിക്കും.
👉 അമ്പലപ്പുഴ -തിരുവല്ല ദേശീയപാതയിൽ ഇന്ന് പുലർച്ചെ പച്ചക്കറി കയറ്റിവന്ന ടെമ്പോ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായിരുന്ന തലവടി സ്വദേശി ജോസ് തോമസ് (58) മരിച്ചു.
👉ആലപ്പുഴ കാട്ടൂരിൽ ശ്രീനാരായണ മന്ദിരത്തിന് നേരെ ആകമണം, പുലർച്ചെ 5ന് ആണ് സംഭവം, ഗേറ്റ്,കാണിക്കവഞ്ചി, യൂത്ത് മൂവ് മെൻറിൻ്റെ കൊടിമരം എന്നിവ നശിപ്പച്ചു.
👉 കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ആദ്യഘട്ട കുറ്റപത്രം ഇന്ന്
സതീഷ് കുമാറിനെ മുഖ്യ പ്രതിയാക്കി ഇഡി നൽകുന്ന കുറ്റപത്രത്തിൽ 50 പ്രതികൾ.
👉 കളമശ്ശേരി സ്ഫോടനം: പ്രതി ഡൊമനിക്ക് മാർട്ടിൻ്റെ തിരിച്ചറിയൽ പരേഡിന് ഇന്ന് പോലീസ് അപേക്ഷ നൽകും.
ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും.
👉സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; മത്സ്യ ബന്ധനത്തിന് വിലക്കില്ല
👉 മെഹുവ മൊയ് ത്രി നാളെ പാർലമെൻ്റ് എത്തിക്സ് കമ്മിറ്റിയ്ക്ക് മുമ്പാകെ ഹാജരാകും.
👉വാണിജ്യ സിലിണ്ടർ വില 102 രൂപ കൂട്ടി. പുതുക്കിയ 1842 രൂപയായി ഉയർന്നു.
👉 സാഹിത്യ നഗരം പദവി കോഴിക്കോടിന്; ഒരുപാട് പേരുടെ പരിശ്രമത്തിൻ്റെ ഫലമെന്ന് കോഴിക്കോട് മേയർ.
👉 മണിപ്പൂരിൽ ഇൻ്റർനെറ്റ് നിരോധനം 5 ദിവസം കൂടി നീട്ടി; പോലീസുകാരൻ്റെ കൊലപാതത്തിൽ പ്രതിഷധം ശക്തം
👉മണിപ്പൂരിൽ മറ്റൊരു പോലീസുദ്യോഗസ്ഥൻ കൂടി വെടിയേറ്റ് കൊല്ലപ്പെട്ടു; പിന്നിൽ കുകികളെന്ന് വിവരം
🌴 കേരളീയം 🌴
🙏വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസിൽ
മഞ്ചേശ്വരത്തെ എകെഎം അഷ്റഫ് എംഎല്‍എയ്ക്ക് ഒരു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ. കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2010 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭമുണ്ടായത്. എകെഎം അഷ്റഫിനെ കൂടാതെ ബഷീര്‍, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ എന്നിവരെയും കോടതി ശിക്ഷിച്ചു.
🙏ലാവ്ലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി. സിബിഐയുടെ മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകാതിരുന്നതിനാലാണ് കേസ് മാറ്റിവച്ചത്. കേസ് ഇനി എന്നു പരിഗണിക്കുമെന്നു വ്യക്തമാക്കിയിട്ടില്ല.
🙏കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് ഇന്നു മുതല്‍ പണം വിതരണം ചെയ്യും. 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപങ്ങള്‍ അവശ്യാനുസരണം പിന്‍വലിക്കാം. ബാങ്കില്‍ പുതുക്കി നിക്ഷേപിക്കാനും അവസരമുണ്ടാകും. ബാങ്കില്‍ 50 കോടി രൂപയുടെ പാക്കേജാണ് നടപ്പാക്കുന്നത്. 17.4 കോടി രൂപ ബാങ്കിലുണ്ട്.
🙏കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെ കോടതി റിമാന്‍ഡു ചെയ്ത് ജയിലിലേക്കയച്ചു. കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി അടുത്ത മാസം 29 വരെയാണ് റിമാന്‍ഡ് ചെയ്തത്. കേസ് സ്വയം കേസ് വാദിക്കാമെന്നു പ്രതി കോടതിയെ അറിയിച്ചു.
🙏രണ്ടു ദീര്‍ഘദൂര ട്രെയിനുകള്‍ വൈകും. ഇന്നു പുറപ്പെടേണ്ടിയിരുന്ന ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് 22 മണിക്കൂര്‍ വൈകി നാളെ പുലര്‍ച്ചെ നാലിനാകും പുറപ്പെടുക. ഇന്നത്തെ എറണാകുളം ജംഗ്ഷന്‍-ടാറ്റാ നഗര്‍ ബൈ വീക്കിലി എക്പ്രസ് 19 മണിക്കൂര്‍ 45 മിനിറ്റ് വൈകി നാളെ പുലര്‍ച്ചെ മൂന്നിനാകും പുറപ്പെടുക.
🙏കളമശേരി വിഷയത്തില്‍ വിദ്വേഷ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണിക്കും ബിജെപി നേതാവ് സന്ദീപ് വാരിയര്‍ക്കുമെതിരേ കേസ്. കുമ്പളയിലെ ബസ് സ്റ്റോപ്പിലെ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് അനില്‍ ആന്റണിക്കെതിരായ കേസ്.
🙏വൈദ്യുതി നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കണമെന്നു കെഎസ്ഇബി. യൂണിറ്റിന് 25 മുതല്‍ 41 വരെ പൈസ കൂട്ടണമെന്നാണ് ആവശ്യം. നിരക്ക് കൂട്ടണമെന്ന ആവശ്യം പരിഗണിക്കാന്‍ ചേര്‍ന്ന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തീരുമാനമെടുക്കാതെ പിരിഞ്ഞു .
🙏പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് കൂടുതല്‍ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ പ്രസ്ഥാനത്തിന്റേയും നവോത്ഥാന പ്രസ്ഥാനത്തിന്റേയും ആശയങ്ങള്‍ തീര്‍ത്ത അടിത്തറയിലാണ് ആധുനിക കേരളത്തെ പടുത്തുയര്‍ത്തിയത്. കേരളപ്പിറവി ആശംസകള്‍ നേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
🙏കോഴിക്കോട് ജാനകിക്കാട് കൂട്ട ബലാല്‍സംഗക്കേസിലെ പ്രതികള്‍ക്കു ജീവപര്യന്തം തടവുശിക്ഷ വിധിച്ച് നാദാപുരം പോക്സോ അതിവേഗ കോടതി. 1, 3, 4 പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചത്. രണ്ടാം പ്രതി ഷിബുവിന് 30 വര്‍ഷം തടവും നാദാപുരം പോക്സോ കോടതി വിധിച്ചു.
🙏നേതാക്കള്‍ പ്രസംഗിക്കുന്നതിനു മുമ്പ് സദസിലുള്ളവര്‍ സ്ഥലംവിടാന്‍ തുടങ്ങിയതിനെതിരേ ക്ഷുഭിതനായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കൊല്ലം ടൗണ്‍ ഹാളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
🙏വര്‍ഗീയ ഇടപെടലിന് സ്ഥാനമില്ലെന്ന് കേരളം തെളിയിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കളമശേരി സ്ഫോടനത്തിന്റെ പേരില്‍ വര്‍ഗീയ ധ്രൂവീകരണത്തിന് ചിലര്‍ ശ്രമിച്ചു. കേരളം ഒറ്റക്കെട്ടായി ഇതിനെ ചെറുക്കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
🙏മറുനാടന്‍ മലയാളി യൂടൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ കോട്ടയം കുമരകം പൊലീസ് കേസെടുത്തു. കളമശേരി സ്ഫോടനത്തെത്തുടര്‍ന്ന് മത വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചെന്ന് ആരോപിച്ച് മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് കേസ്. മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ എറണാകുളം റൂറല്‍ സൈബര്‍ പൊലീസും കേസെടുത്തു.
🇳🇪 ദേശീയം 🇳🇪
🙏ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. 150 രാജ്യങ്ങളില്‍ ഐഫോണ്‍ ഇത്തരം മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷം സര്‍ക്കാരിനെ കരിവാരിത്തേക്കുകയാണെന്നും ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. പ്രതിപക്ഷം അന്വേഷണവുമായി സഹകരിക്കണം. ആപ്പിളിനോടു വിശദീകരണം തേടിയിട്ടുണ്ട്. മന്ത്രി പറഞ്ഞു.
🙏ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച മുന്നറിയിപ്പു സന്ദേശങ്ങള്‍ തെറ്റായ മുന്നറിയിപ്പുകളാകാമെന്ന് ആപ്പിള്‍ പ്രസ്താവനയില്‍ അറിയിച്ചു. സന്ദേശത്തിലെ മുന്നറിയിപ്പുകള്‍ എന്തുകൊണ്ടാണെന്നു കണ്ടെത്താന്‍ പ്രയാസമാണ്. ആപ്പിള്‍ വിശദീകരിച്ചു.
🙏പ്രതിപക്ഷ സഖ്യത്തിനെതിരായ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ ഡല്‍ഹി ഹൈക്കോടതിയില്‍. ഹര്‍ജി തള്ളണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ദേശീയ പതാക സഖ്യം ചിഹ്നമായി ഉപയോഗിക്കുന്നില്ലെന്ന് സഖ്യം ചൂണ്ടിക്കാട്ടി. കേസ് നവംബര്‍ 22 ലേക്കു മാറ്റി.
🙏മണിപ്പൂരിലെ മൊറേയില്‍ പൊലീസുകാരനെ വെടിവച്ചുകൊന്നു. ലചിങ് തം ആനന്ദ് എന്ന പൊലീസ് ഓഫീസറാണ് കൊല്ലപ്പെട്ടത്. കുക്കി സായുധ സംഘമാണു കൊലപ്പെടുത്തിയതെന്നാണു റിപ്പോര്‍ട്ട്.
🙏ജമ്മു കാഷ്മീരിലെ ബാരമുള്ളയില്‍ പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് വീരമൃത്യു. ഗുലാം മുഹമ്മദ് ദറിനെയാണ് ഭീകരര്‍ വെടിവച്ചു കൊന്നത്. പൊലീസുകാരന്റെ വീടിനു സമീപത്തായിരുന്നു വെടിവയ്പ്പ്. പ്രദേശം സൈന്യം വളഞ്ഞ് ഭീകരരെ തെരയുന്നുണ്ട്.
🇦🇺 അന്തർദേശീയം 🇦🇽
🙏തായ്‌ലന്‍ഡ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് അടുത്ത മേയ് മാസംവരെ വിസ വേണ്ട. നവംബര്‍ പത്ത് മുതല്‍ സന്ദര്‍ശക വിസ ഇല്ലാതെ തന്നെ ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡ് സന്ദര്‍ശിക്കാം. എണ്ണായിരം രൂപയാണ് തായ്‌ലന്‍ഡ് സന്ദര്‍ശക വിസയ്ക്കുള്ള ഫീസ്.
🙏അറബ് ലീഗ് രാജ്യങ്ങള്‍ അടിയന്തരമായി വീണ്ടം ഒത്തുചേരുന്നു. നവംബര്‍ 11 ന് സൗദി അറേബ്യയിലെ റിയാദില്‍ അറബ് ലീഗ് രാജ്യങ്ങള്‍ ഒത്തുചേരും. ഗാസയില്‍ ഇസ്രയേല്‍ സൈനിക നീക്കം നടത്തുന്നതിനിടെയാണ് യോഗം.
🙏വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ സ്ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നൂറു കണക്കിനു പേര്‍ മരിച്ചെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. അഭയാര്‍ത്ഥി ക്യാമ്പില്‍ ബോംബിട്ടത് ഇസ്രയേലാണെന്ന് ഗാസ ആരോപിച്ചു. ഇസ്രയേലി യുദ്ധടാങ്കുകള്‍ ഗാസ മുനമ്പിന്റെ ഹൃദയ ഭാഗത്തു കരയുദ്ധം ശക്തമാക്കി. മരണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയെന്ന് യമനിലെ ഹൂതി സായുധസംഘം അവകാശപ്പെട്ടു.
🏑🥍കായികം🏏🏸
🙏ഏകദിന ക്രിക്കറ്റ് ലോക കപ്പില്‍ ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് ഏഴ് വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 45.1 ഓവറില്‍ 204 റണ്‍സെടുത്ത് എല്ലാവരും പുറത്തായി.
🙏 ചെറിയ വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്ഥാന്‍ 32.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി. ഇതോടെ 7 കളികളില്‍ നിന്ന് 6 പോയിന്റു നേടിയ പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്തും 2 പോയിന്റ് മാത്രമുള്ള ബംഗ്ലാദേശ് ഒമ്പതാം സ്ഥാനത്തുമാണ്.