കരുവന്നൂർ ബാങ്കിൽ നിക്ഷേപകർക്ക് ഇന്ന് മുതൽ പണം നൽകും; നടപ്പാക്കുന്നത് 50 കോടിയുടെ പാക്കേജ്

Advertisement

തൃശൂർ:
കരുവന്നൂർ സഹകരണ ബാങ്കിൽ സർക്കാരിന്റെ പുതിയ പാക്കേജ് പ്രകാരം നിക്ഷേപകർക്ക് പണം നൽകുന്നത് ഇന്ന് മുതൽ തുടങ്ങും. അമ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂർത്തിയാക്കിയ നിക്ഷേപങ്ങളാണ് പിൻവലിക്കാൻ കഴിയുക. അര ലക്ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾ നവംബർ 11 മുതൽ പിൻവലിക്കാം. സേവിംഗ്‌സ് അക്കൗണ്ടുകളിൽ നിന്ന് നവംബർ 20ന് ശേഷം അമ്പതിനായിരം വരെ പിൻവലിക്കാനാണ് അനുമദി നൽകിയിട്ടുള്ളത്.

21,190 സേവിംഗ്‌സ് നിക്ഷേപകർക്ക് പൂർണമായും 2448 പേർക്ക് ഭാഗികമായും പണം തിരികെ നൽകും. അമ്പത് കോടിയുടെ പാക്കേജാണ് ഇപ്പോൾ നടക്കുന്നത്. ഇതിൽ നിലവിൽ 17.4 കോടി രൂപയാണ് ബാങ്കിന്റെ കൈവശമുള്ളത്. ബാക്കി തുക വരും ദിവസങ്ങളിൽ എത്തുമെന്നാണ് ബാങ്ക് അറിയിക്കുന്നത്. പണം വാങ്ങുന്നവർക്ക് താത്പര്യമുണ്ടെങ്കിൽ ബാങ്കിൽ തന്നെ പുതുക്കി നിക്ഷേപിക്കാൻ അവസരമൊരുക്കും.

Advertisement