‘അഞ്ചും ആറും ഏഴും ഏക്കറുകൾ കയ്യേറിയവരാണോ പാവങ്ങൾ ‘ സിപിഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

Advertisement

മൂന്നാര്‍. മൂന്നാറിലെ കയ്യേറ്റവിഷയ ത്തില്‍ സി പി എമ്മിന് പരോക്ഷ മറുപടിയുമായി സിപിഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

പാവങ്ങളെ കുടി ഒഴിപ്പിക്കുന്നു എന്ന ആരോപണം കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. ‘അഞ്ചും ആറും ഏഴും ഏക്കറുകൾ കയ്യേറിയവരാണോ പാവങ്ങൾ ‘ ‘അങ്ങനെയെങ്കിൽ ടിസിൻ തച്ചങ്കരിയും പാവങ്ങളുടെ പട്ടികയിൽ വരും ‘ ഏറ്റെടുത്ത ഭൂമിയിലെ ഒരു കെട്ടിടവും പൊളിച്ചിട്ടില്ല. ഒരു കൃഷിയും നശിപ്പിച്ചിട്ടില്ല

ഭൂമി ഏറ്റെടുക്കൽ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഹൈക്കോടതിയുടെ ഇന്നലത്തെ വിധി ദൗത്യ സംഘത്തിന് തിരിച്ചടിയല്ല. പാവങ്ങളെ സംബന്ധിച്ച് സർക്കാർ വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയുടെ മറ്റു ഭാഗങ്ങളിലും നൂറുകണക്കിന് ഏക്കർ ഭൂമി കൈയേറിയ വമ്പൻമാരുണ്ട്

Advertisement