എറണാകുളം. കുമ്പളങ്ങിയിൽ 20 വയസ്സുകാരൻ ആത്മഹത്യചെയ്ത സംഭവം.കളമശ്ശേരി പൊളി ടെക്നിക് കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം.പത്ത് മണിക്കാണ് പ്രതിഷേധം
പ്രജിത്തിന്റെ മരണത്തിന് പിന്നിൽ കമ്പ്യൂട്ടർ വിഭാഗം പ്രധാന അദ്ധ്യാപകൻ എന്നാണ് ആരോപണം.അദ്ധ്യാപകനെ പുറത്താക്കണമെന്നാണ് ആവശ്യം. എല്ലാവിദ്യാർത്ഥി സംഘടനകളും ചേർന്നാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.പ്രജിത്തിന് ഹാജർ കുറഞ്ഞതുമായി ബന്ധപ്പെട്ട് മാതാവിനെ കഴിഞ്ഞ ദിവസം കോളേജിൽ വിളിച്ചു വരുത്തിയിരുന്നു.
റീ അഡ്മിഷൻ കൊടുക്കില്ല എന്ന് അധ്യാപകൻ പറഞ്ഞെന്നും മോശമായി പെരുമാറിയെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.മാതാവ് കോളേജിൽ വച്ച് കരഞ്ഞെന്നും ആരോപണമുണ്ട്. ഇതാണ് ജീവനൊടുക്കുന്നതിലേക്ക് എത്തിയത്.