തിരുവനന്തപുരം. കേരളം ഇത്രയും കാലം കൈവരിച്ചിട്ടുള്ള നേട്ടം ലോകത്തിന് മുന്നിലെത്തിക്കുക ലക്ഷ്യമിട്ടുള്ള കേരളീയം 2023 പരിപാടിക്ക് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു. കേരളത്തിന്‍റെ മുഖമുദ്രയായി കേരളം മാറുമെന്നും എല്ലാ വര്‍ഷവും ഈ പരിപാടി നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്മുന്നില്‍ വന്‍ സാധ്യതകളാണുള്ളത്. ലോകം മാതൃകയാക്കേണ്ട തരം മത സൗഹാര്‍ദ്ദമാണ് കേരളത്തിലേതെന്നും വംശീയ സംഘര്‍ഷങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ് കേരള മാതൃകയെന്നുംമുഖ്യമന്ത്രി പറഞ്ഞു.
ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സ്പീക്കര്‍ എം.ഷംസീറും വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയും അടക്കമുള്ള രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, കഥാകാരന്‍ പി പത്മനാഭന്‍ തുടങ്ങി സാംസ്‌ക്കാരിക സിനിമാ പ്രവര്‍ത്തകരും വ്യവസായരംഗത്തെ പ്രമുഖരും കേരളീയം 2023 ല്‍ പങ്കെടുത്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടന്നത്.
കേരളീയം കേരളത്തെ ലോകസമക്ഷത്ത് അവതരിപ്പിക്കാനുള്ള പരിപാടിയാണെന്നും ഇനി എല്ലാവര്‍ഷവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫുഡ് ഫെസ്റ്റിവല്‍, സെമിനാറുകള്‍, ചലച്ചിത്രോത്സവം തുടങ്ങി തലസ്ഥാനത്തെ 41 കേന്ദ്രങ്ങളിലായി ഏഴു ദിവസം നീണ്ടു നില്‍ക്കുന്നതാണ് പരിപാടി. അതേസമയം സാമ്ബത്തീക പ്രതിസന്ധിയില്‍ നടത്തുന്ന ധൂര്‍ത്ത് എന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.