ആലപ്പുഴ കാട്ടൂരിൽ ശ്രീനാരായണ ഗുരുമന്ദിരത്തിന് നേരെ ആക്രമണം

Advertisement

ആലപ്പുഴ. കാട്ടൂരിൽ ശ്രീനാരായണ ഗുരുമന്ദിരത്തിന് നേരെ ആക്രമണം. കാട്ടൂർ കോർത്തുശ്ശേരി 506-ാം നമ്പർ ശാഖയുടെ ഗുരുമന്ദിരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ കേസെടുത്ത മണ്ണഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.

എസ്എൻഡിപി അമ്പലപ്പുഴ യൂണിയന് കീഴിലുള്ള കോർത്തുശ്ശേരിയിലെ ഗുരു മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ ഗുരു മന്ദിരത്തിലെ ജീവനക്കാരി എത്തിയപ്പോഴാണ്
മന്ദിരത്തിന്റെ ഗേറ്റും കാണിക്കവഞ്ചിയും തകർത്ത നിലയിൽ കാണുന്നത്. കാണിക്ക വഞ്ചിക്കുള്ളിലെ പണം അപഹരിച്ചിട്ടില്ല. യൂത്ത് മൂവ്മെന്റിന്റെ കൊടിമരവും തകർത്തനിലയിലാണ്.
ഗുരു മന്ദിരത്തിലെ ബോർഡുകൾ നശിപ്പിച്ചിട്ടുണ്ട്. കോമ്പൗണ്ടിനുള്ളിൽ ഒന്നിലധികം ആളുകളുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
സമീപത്തെ 6212-ാം നമ്പർ ശാഖായോഗത്തിന്റെ കൊടിമരവും നശിപ്പിച്ച നിലയിലാണ്. പരാതിയിൽ മണ്ണഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. നിലവിൽ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് വൈകിട്ട് എസ്എൻഡിപി അമ്പലപ്പുഴ യൂണിയൻ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും