കേരളീയത്തിനെതിരെ വിമർശനവും പ്രതിഷേധവും ശക്തമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ ആളുകൂടാത്തത് കൊണ്ടാണ് താരനിരകളെ രംഗത്തിറക്കിയതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളീയം രാക്ഷസീയമെന്ന പേരില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആർ എസ് പി രാപ്പകല്‍ സമരം സംഘടിപ്പിച്ചു. ബിജെപി നഗരസഭാ കൗണ്‍സിലർമാരുടെ നേതൃത്വത്തില്‍ കേരളീയം വേദിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു
ആഘോഷപൂർവം കേരളീയവുമായി സർക്കാർ മുന്നോട്ട് പോകുമ്പോള്‍ വിമർശനവും പ്രതിഷേധവും പ്രതിപക്ഷവും കടുപ്പിക്കുകയാണ്. ഏറ്റവും വലിയ ധനധൂർത്തും അഴിമതിയുമാണ് കേരളീയമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കേരളീയത്തിനെതിരെ ആർ എസ് പി സംഘടിപ്പിച്ച രാപ്പകല്‍ സെക്രട്ടറിയേറ്റ് സമരം അവസാനിച്ചു. മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ ആള് കൂടില്ലെന്ന് ഉറപ്പുളളത് കൊണ്ടാണ് താരനിരകളെ രംഗത്തിറക്കിയതെന്ന് രമേശ് ചെന്നിത്തല
കേരളീയത്തിന്‍റെ ഉദ്ഘാടന വേദിയിലേക്ക് തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലർമാർ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ മാർച്ച് പൊലീസ് തടഞ്ഞു. കേരളീയം കഴിയുന്നത് വരെ എല്ലാ ദിവസവും ഓരോ വേദികളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുളള സർക്കാരിന്‍റെ രാഷ്ട്രീയ കൗശലമാണ് കേരളീയമെന്നും പ്രതിപക്ഷം ആരോപിച്ചു