മരട് ഫ്‌ലാറ്റ് പൊളിക്കല്‍: ഫ്‌ലാറ്റ് ഉടമക്ക് നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്

Advertisement

കൊച്ചി.മരട് ഫ്ലാറ്റ് പൊളിക്കൽ, ഫ്ലാറ്റ് ഉടമക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ ഉത്തരവ്. ഫ്ലാറ്റ് നിർമ്മാതാക്കൾ വഞ്ചിച്ചെന്ന് കോടതി. H2O കമ്പനിക്കെതിരെ ക്യാപ്റ്റൻ കെ കെ നായരും ഭാര്യ ഗീതാ നായരും നൽകിയ ഹർജിയിലാണ് നടപടി.

ഫ്ലാറ്റ് നഷ്ടമായവർക്ക് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ.ബാലകൃഷ്ണൻ നായർ കമ്മിറ്റി പ്രഖ്യാപിച്ച നഷ്ട്ടപരിഹാരം 44 ലക്ഷം രൂപയാണ്. H20 ബിൽഡേഴ്‌സിലെ ഫ്ലാറ്റ് ഉടമകൾ ആയിരുന്ന കെ കെ നായരും ഭാര്യ ഗീതാ നായരും കൂടുതൽ തുക ആവശ്യപ്പെട്ട് നിർമ്മാതാക്കൾക്കെതിരെ
ജില്ലാഉപഭോക്തൃ കോടതിയെ സമീപിച്ചു.

ഈ ഹർജി പരിഗണിച്ചാണ് ഇവർക്ക് 23ലക്ഷത്തി – 12,000 രൂപ നൽകാനുള്ള കോടതി നിർദ്ദേശം. കമ്പനിയുടെ അധാർമിക വ്യാപാര രീതി മൂലം ഉപഭോക്താവ് എന്ന നിലയിൽ വഞ്ചിക്കപ്പെട്ടതിനും മാനസിക സാമ്പത്തിക നഷ്ടം ഉണ്ടായതും ചൂണ്ടിക്കാട്ടിയാണ് നടപടി.

അഡ്വ. ഡി.ബി ബിനു പ്രസിഡന്റായ
കമ്മീഷന്റെതാണ് ഉത്തരവ്. ഹർജിക്കാർക്ക് വേണ്ടി അഡ്വക്കേറ്റ് ടി ജെ ലക്ഷ്മണ അയ്യർ ഹാജരായി.

Advertisement