കൊച്ചി . കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തി എന്ന പരാതിയിൽ
റിപ്പോർട്ടർ ചാനലിനും മാധ്യമപ്രവർത്തക സുജയ പാർവതിക്കും എതിരെ കേസ്. തൃക്കാക്കര പൊലീസ് ആണ് കേസെടുത്തത്.കളമശ്ശേരി സ്വദേശി യാസർ അറഫാത്തിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മതസൗഹാർദ്ദം തകർക്കുന്നതിനു വേണ്ടി റിപ്പോർട്ടർ ചാനലും സുജയ പാർവ്വതിയും പ്രചാരണം നടത്തിയെന്നതാണ് പരാതിയിലുള്ളത്. 153, 153 A വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്