മാസപ്പടി,കേസിന്‍റെ വിവരങ്ങൾ അമിക്കസ് ക്യൂറി ഇന്ന് കോടതിയെ അറിയിക്കും,ഹർജിക്കാരൻ മരിച്ചതിനാൽ കേസ് അവസാനിപ്പിക്കാമെന്ന് കുടുംബം

Advertisement

കൊച്ചി . മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ അടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കേസില്‍ അമിക്കസ് ക്യൂറിയായി അഡ്വ. അഖിൽ വിജയനെ ഇന്നലെ കോടതി നിയമിച്ചിരുന്നു. കേസിന്‍റെ വിവരങ്ങൾ അമിക്കസ് ക്യൂറി ഇന്ന് കോടതിയെ അറിയിക്കും. അതേസമയം, ഹർജിക്കാരൻ മരിച്ചതിനാൽ കേസ് അവസാനിപ്പിക്കാമെന്ന് കുടുംബം കോടതിയെ അറിയിച്ചിട്ടുണ്ട്. വീണ വിജയന് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെ അന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

Advertisement