2023 നവംബർ O2 വ്യാഴം
BREAKING NEWS
👉 മദ്യനയക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഇന്ന് ഇ ഡി മുമ്പാകെ എത്തില്ല .
👉മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഫോൺ സന്ദേശം, എറണാകുളത്ത് നിന്നെത്തിയ സന്ദേശം കുട്ടിയുടെ തെന്ന് തിരിച്ചറിഞ്ഞു. ഇന്നലെയാണ് പോലീസ് ആസ്ഥാനത്തേക്ക് സന്ദേശം എത്തിയത്.
👉 ദില്ലി തൊഴിൽ മന്ത്രി രാജ്കുമാർ ആനന്ദി വീട്ടിൽ ഇ ഡി റെയ്ഡ് നടത്തുന്നു.
👉 ദില്ലിയിൽ പ്രതിഷേധവുമായി എ എ പി, പാർട്ടിയേയും ഇന്ത്യാ സഖ്യത്തേയും തകർക്കാൻ ശ്രമമെന്ന് ആരോപണം
👉 ചോദ്യത്തിന് കോഴ: തൃണമൂൽ എം പി മെഹൂവ മൊയ്ത്ര ഇന്ന് പാർലമെൻ്റ് എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ, പരാതിക്കാർക്ക് തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന്
മൊഹുവ മൊയ്ത്ര.
👉കളമശ്ശേരി സ്ഥോടനക്കേസ്: പ്രതി ഡൊമനിക്ക് മാർട്ടിൻ്റെ തിരിച്ചറിയൽ പരേഡ് അപേക്ഷയിൽ ഇന്ന് കോടതി വിധി.
👉 കണ്ണൂരിലെ മാവോയിസ്റ്റ് വെടിവെയ്പ്പ്; അഞ്ചംഗ സംഘത്തിൽ ഒരു സ്ത്രീയും; വെടി ഉതിർത്തത് ട്രക്കിംഗ് വഴിയിൽ 50 മീറ്റർ ദൂരെ നിന്നെന്ന് വാച്ചർമാരുടെ വെളിപ്പെടുത്തൽ.
👉എറണാകുളം സ്വദേശിയായ 17 കാരനെ പാലാ പോലീസ് മർദ്ദിച്ചതായും നട്ടെല്ലിന് പൊട്ടലേറ്റേതായും പരാതി; മർദ്ദിച്ചിട്ടില്ലെന്ന് പോലീസ്.
👉കൊണ്ടോട്ടിയിൽ 9-ാം ക്ലാസ് കാരനെ മർദ്ദിച്ച അധ്യാപകനെതിരെ കേസ്സെടുത്തു.
👉ഏകദിന ലോകകപ്പ്: ഏഴാം ജയം തേടി ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. മത്സരം ഉച്ചക്ക് 2 മുതൽ മുംബൈയിൽ
👉 ഇസ്രായേൽ സന്ദർശനത്തിന് ശേഷം അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഇന്ത്യ സന്ദർശിക്കും.
👉 റഫാ ഗേറ്റ് വഴി ആദ്യദിനം ഗസ്സാ വിട്ടത് 400 പേർ
🌴 കേരളീയം 🌴
🙏 കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പുന:പരിശോധിക്കും. ധന-നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ചേര്‍ന്ന മൂന്നംഗ സമിതിയാണ് പരിശോധിക്കുക. ഒന്നാം പിണറായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സതീഷ് ചന്ദ്ര ബാബു സമിതി നല്‍കിയ ശുപാര്‍ശകളാണ് മൂന്നംഗ സമിതി പരിശോധിക്കുക.
🙏 കേരള സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള ജ്യോതി പുരസ്‌കാരം കഥാകൃത്ത് ടി പത്മനാഭന്. കേരള പ്രഭ പുരസ്‌ക്കാരം ജസ്റ്റിസ് (റിട്ട.) ഫാത്തിമ ബീവിക്കും, സൂര്യ കൃഷ്ണമൂര്‍ത്തിക്കും. കേരള ശ്രീ പുരസ്‌കാരം പുനലൂര്‍ സോമരാജന്‍ (സാമൂഹ്യ സേവനം), വി പി ഗംഗാധരന്‍ (ആരോഗ്യം), രവി ഡിസി (വ്യവസായ – വാണിജ്യം), കെ എം ചന്ദ്രശേഖരന്‍ (സിവില്‍ സര്‍വീസ്), പണ്ഡിറ്റ് രമേശ് നാരായണ്‍ (കല) എന്നിവര്‍ക്കും സമ്മാനിക്കും.
🙏സംസ്ഥാനം വന്‍ സമ്പത്തിക പ്രതിസന്ധിയിലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേരളാ ട്രാന്‍സ്പോര്‍ട് ഡവലപ്മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷനിലെ നിക്ഷേപങ്ങള്‍ തിരിച്ചുതരാത്തതിനെതിരേ നിക്ഷേപകര്‍ നല്‍കിയ കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
🙏90 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് കരുവന്നൂര്‍ ബാങ്കിലേ തെന്ന് എന്റഫോഴ്സ്മെന്റ് കോടതിയില്‍ സമര്‍പ്പിച്ച 55 പ്രതികളുടെ ആദ്യഘട്ട കുറ്റപത്രം. സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്‍ കേസില്‍ പതിനാലാം പ്രതിയാണ്. കള്ളപ്പണ കേസിലെ ഉന്നത ഇടപെടലില്‍ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
🙏ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ഹാജരാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടു ഹൈക്കോടതി. മേല്‍ശാന്തി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം.
🙏ജഡ്ജിക്കും അഭിഭാഷകര്‍ക്കും പനിയും ശരീരവേദനയുംമൂലം തലശ്ശേരി ജില്ലാ കോടതിയിലെ മൂന്ന് കോടതികള്‍ രണ്ടു ദിവസത്തേക്ക് അടച്ചിടും. അന്‍പതോളം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തൊട്ടടുത്ത പുതിയ കോടതി സമുച്ചയത്തിന്റെ പണിസ്ഥലത്തുനിന്നുളള പൊടിപടലങ്ങള്‍ കാരണമാണോയെന്നു സംശയമുണ്ട്.
🙏പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞയും ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപികയുമായ ലീല ഓംചേരി ഡല്‍ഹിയില്‍ അന്തരിച്ചു. 94 വയസായിരുന്നു. നാടകാചാര്യന്‍ ഓംചേരി എന്‍ എന്‍ പിള്ളയാണ് ഭര്‍ത്താവ്. പ്രമുഖ നര്‍ത്തകി ദീപ്തി ഓംചേരി ഭല്ല, എസ് ഡി ഓംചേരി എന്നിവര്‍ മക്കളാണ്. അന്തരിച്ച ഗായകന്‍ കമുകറ പുരുഷോത്തമന്റെ സഹോദരിയാണ് ലീല ഓംചേരി.
🙏കേരളീയം ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ 250 രൂപ വീതം പിഴയടയ്ക്കണമെന്ന് സിഡിഎസ് ചെയര്‍പേഴ്സണ്‍. തിരുവനന്തപുരം കോര്‍പറേഷനിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശശി വാട്സ്ആപ്പിലൂടെ ആവശ്യപ്പെട്ടെന്നാണു പരാതി.
🙏’തൊടരുത്, മാറിനില്‍ക്കൂ’വെന്ന് മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി. കേരള പിറവി ആഘോഷത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെ ‘അമ്മ’ ആസ്ഥാനത്ത് എത്തിയപ്പോള്‍ അരികിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് സുരേഷ്‌ഗോപി പ്രതികരിച്ചത് ഇങ്ങനെയാണ്: ‘നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ ഫ്രം മീ’.
🇳🇪 ദേശീയം 🇳🇪
🙏ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ആപ്പിള്‍ കമ്പനി അധികൃതരെ വിളിച്ച് വരുത്താന്‍ പാര്‍ലമെന്റ് ഐടി കമ്മിറ്റി തീരുമാനിച്ചു. ആപ്പിള്‍ കമ്പനിയുടെ വിശദീകരണം വ്യക്തമല്ലെന്ന് വിലയിരുത്തിയാണ് വിളിച്ചുവരുത്തുന്നത്.
🙏കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജെറ്റ് എയര്‍വേയ്‌സ് ഉടമകളുടെ 500 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ജെറ്റ് എയര്‍വേയ്‌സിന്റെ സ്ഥാപകന്‍ നരേഷ് ഗോയല്‍, ഭാര്യ അനിതാ ഗോയല്‍, മകന്‍ നിവാന്‍ ഗോയല്‍ എന്നിവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികള്‍, 17 റസിഡന്‍ഷ്യല്‍ ഫ്ലാറ്റുകള്‍, ബംഗ്ലാവുകള്‍, വാണിജ്യ കെട്ടിടങ്ങള്‍ എന്നിവയാണ് കണ്ടുകെട്ടിയത്.
🙏സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാനാകില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ ഹര്‍ജിക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു.
🙏ഹര്‍ജി തള്ളിയ ജഡ്ജിക്ക് വധശിക്ഷ വിധിക്കണമെന്ന ഹര്‍ജിയുമായി കോടതിയെ സമീപിച്ച പരാതിക്കാരന് ആറു മാസം തടവുശിക്ഷ. പഞ്ചാബിലെ പത്താന്‍കോട്ട് സ്വദേശി നരേഷ് ശര്‍മയെയാണ് ഡല്‍ഹി ഹൈക്കോടതി ശിക്ഷിച്ചത്. 2000 രൂപ പിഴയും അടയ്ക്കണം. ഡല്‍ഹി പൊലീസ്, മുംബൈ പൊലീസ്, ബെംഗളൂരു പൊലീസ്, സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ്, സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ്, സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, യൂണിയന്‍ ഓഫ് ഇന്ത്യ എന്നിവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയ ജഡ്ജിക്കു വധശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ കോടതിയെ സമീപിച്ചിരുന്നത്.
🙏ആറു മാസത്തിനിടെ മുംബൈയിലെ ജെംസ് കമ്പനി സ്റ്റോറില്‍നിന്ന് 5.62 കോടി രൂപയുടെ വജ്രങ്ങള്‍ മോഷണം പോയ സംഭവത്തില്‍ സ്ഥാപനത്തിലെ രണ്ടു ജീവനക്കാരടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു.
🙏അപകടത്തില്‍പ്പെട്ട കാറിലുള്ളവരെ രക്ഷിക്കാന്‍ നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കാറിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടി. കാറിലുണ്ടായിരുന്ന മദ്യക്കുപ്പികള്‍ കൈക്കലാക്കി നാട്ടുകാര്‍ സ്ഥലംവിട്ടു. ബിഹാറിലെ ഗയ ജില്ലയിലെ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ദോബി-ഛത്ര ഹൈവേയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
🇦🇽 അന്തർദേശീയം 🇦🇴
🙏ഗാസയില്‍ ആക്രമണം നടത്തുന്ന ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധവും വിച്ഛേദിച്ചതായി ബൊളീവിയ. അയല്‍രാജ്യങ്ങളായ കൊളംബിയയും ചിലിയും തങ്ങളുടെ സ്ഥാനപതികളെ തിരിച്ചുവിളിച്ചു.
🙏ഇംഗ്ലീഷ് (ഗ്രിഗോറിയന്‍) കലണ്ടര്‍ പിന്തുടരാന്‍ സൗദി അറേബ്യ തീരുമാനിച്ചു. മതപരമായ കാര്യങ്ങള്‍ക്ക് നിലവിലുള്ളതുപോലെ അറബിക് (ഹിജ്‌റ) കലണ്ടര്‍ ഉപയോഗിക്കും.
🙏അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാക്കി മാറ്റുന്നു. 2024 ഫെബ്രുവരി 9 മുതല്‍ പുതിയ പേരിലായിരിക്കും വിമാനത്താവളം അറിയപ്പെടുക.
🏏🏏 കായികം 🏏🏏
🙏ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 190 റണ്‍സിന്റെ വമ്പന്‍ വിജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 114 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിന്റേയും 133 റണ്‍സെടുത്ത വാന്‍ഡര്‍ ഡസ്സന്റേയും പിന്‍ബലത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് പടുത്തുയര്‍ത്തി.
🙏 വലിയ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന്റെ മുഴുവന്‍ വിക്കറ്റുകളും 167 റണ്‍സില്‍ വീണു. ഇതോടെ ഏഴ് കളികളില്‍ നിന്ന് 12 പോയിന്റ് നേടിയ ദക്ഷിണാഫ്രിക്ക ഒന്നാമതും 8 പോയിന്റ് മാത്രമുള്ള ന്യൂസിലാണ്ട് നാലാം സ്ഥാനത്തുമാണ്.
🙏2034-ലെ ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍ തന്നെ. ലോകകപ്പ് വേദിക്കായുള്ള മത്സരത്തില്‍ നിന്ന് ഓസ്‌ട്രേലിയ പിന്‍വാങ്ങിയതോടെയാണ് സൗദിക്ക് അവസരമൊരുങ്ങിയത്.