കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സഹോദരി സിസ്റ്റർ ചെറുപുഷ്പം ആലഞ്ചേരി അന്തരിച്ചു

Advertisement

ച​ങ്ങ​നാ​ശേ​രി: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സഹോദരി സിസ്റ്റർ ചെറുപുഷ്പം ആലഞ്ചേരി (83) അന്തരിച്ചു.

മൃതദേഹം ഇന്ന് വൈകുന്നേരം 03:00-ന് വാഴപ്പള്ളി എസ്എച്ച് മഠത്തിൽ പൊതുദർശനത്തിന് വെക്കും.

സംസ്കാരം നാളെ (03-11-2023-വെള്ളി) രാവിലെ 10:00-ന് വാഴപ്പള്ളി എസ്എച്ച് മഠം ചാപ്പലിൽ ശുശ്രൂഷയ്ക്ക് ശേഷം മഠം സെമിത്തേരിയിൽ.

വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂൾ മുൻ പ്രധാനാധ്യാപികയും തുരുത്തി ആലഞ്ചേരി പരേതനായ ഫിലിപ്പോസ് ഫിലിപ്പോസിന്റെ മകളുമാണ്.

തിരുവനന്തപുരം നിർമല ഭവൻ, അമലാ ഭവൻ ചങ്ങനാശേരി, എടത്വ, ജഗദൽപുർ, മയിൻപുരി, തക്കല തുടങ്ങി വിവിധയിടങ്ങളിൽ സേവനം ചെയ്തു.

മറ്റ് സഹോദരങ്ങൾ: ഫാ.ഡോ. ജോസ് ആലഞ്ചേരി (ചങ്ങനാശേരി അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് മുൻ ഡയറക്ടർ), ഫാ.ഡോ. ഫ്രാൻസിസ് ആലഞ്ചേരി (ബംഗ്ലാദേശ്), എ.പി.തോമസ് (ന്യൂയോർക്ക്), ഏലിയാമ്മ ജേക്കബ് പാമ്പനോലിക്കൽ (എറണാകുളം), ആൻസമ്മ മാത്യു തെക്കത്ത് (തൃക്കൊടിത്താനം), പരേതരായ ഫീലിപ്പോസ് ഫീലിപ്പോസ്, മേരിക്കുട്ടി ചാക്കോ ചങ്ങാട്ട് (തുരുത്തി), എ.പി.അഗസ്റ്റിൻ.