തിരുവനന്തപുരം: കോർപറേഷനിലെ ബി.ജെ.പി കൗൺസിലർ നെടുമം മോഹനൻ (62) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം.
വൃക്ക സംബന്ധമായ രോഗത്തിന് ഏറെനാളായി ചികിത്സയിലായിരുന്നു.
ഏഴുതവണയായി വെള്ളാർ ഡിവിഷനെ പ്രതിനിധീകരിക്കുന്ന കൗൺസിലർ ആയ മോഹൻ ബിജെപി ജില്ലാ കമ്മറ്റിഅംഗം കൂടിയാണ്.
മൃതദേഹം തിരുവനന്തപുരം കോർപറേഷൻ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കും.
സംസ്കാരം ഇന്ന് (02-11-2023-വ്യാഴാഴ്ച) വൈകിട്ട് 4:00-ന്