കൊച്ചി.കരുവന്നൂർ കള്ളപ്പണം ഇടപാടിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാട്ടി ഇഡി യുടെ ആദ്യഘട്ട കുറ്റപത്രം.അധികൃത വായ്പകൾ നിയന്ത്രിച്ചിരുന്നത് സിപിഎം പാർലമെൻററി കമ്മിറ്റി എന്ന് ഇ ഡി കുറ്റപത്രത്തിൽ.പ്രതികൾ ഉന്നത രാഷ്ട്രീയ ബന്ധമുള്ളവർ.കള്ളപ്പണം വെളുപ്പിച്ചു നൽകിയത് പി ആർ അരവിന്ദാക്ഷൻ എന്നും ഇ.ഡി. കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ
കരുവന്നൂർ കള്ളപ്പണം ഇടപ്പാട് കേസിൽ ഒന്നാംപ്രതി ബിജോയി 35 കോടി രൂപ തട്ടിയെടുത്തു എന്നാണ് ഇ ഡി യുടെ കുറ്റപത്രത്തിൽ. കരുവന്നൂരിൽ നിന്ന് പി സതീഷ് കുമാർ തട്ടിയെടുത്ത പണം പി ആർ അരവിന്ദാക്ഷൻ അക്കൗണ്ടിലൂടെ വെളുപ്പിച്ചു നൽകി. പ്രതികൾക്ക് ഉന്നത രാഷ്ട്രീയ ബന്ധം ഉണ്ടെന്നും ഇ ഡിയുടെ ആദ്യഘട്ട കുറ്റപത്രത്തിൽ പറയുന്നു. വായ്പകൾ നിയന്ത്രിച്ചിരുന്നത് സിപിഐഎം പാർലമെൻററി കമ്മിറ്റി ആണ് ഇതിനായി പ്രത്യേകം മിനിറ്റ് സൂക്ഷിച്ചിരുന്നുവെന്നും ഇ ഡി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കേസിലെ സാക്ഷികളും പ്രതികളും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്.
കേസിൽ 55 പ്രതികളുടെ പട്ടികയാണ് ഈ ആദ്യഘട്ട കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പ്രതികൾ നൽകിയ മൊഴികളും തെളിവുകളും സാക്ഷി മൊഴികളും ഉൾപ്പെടെ കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.കേസിൽ തുടർ അന്വേഷണവുമായി മുന്നോട്ടുപോകുന്നുവെന്നും ഈ ഡി കുറ്റപത്രത്തിൽ പറയുന്നു. മുൻമന്ത്രി എസി മൊയ്തീനെയും എം കെ കണ്ണനെയും വീണ്ടും വിശദമായി ചോദ്യം ചെയ്യാനാണ് രണ്ടാംഘട്ട അന്വേഷണത്തിൽ ഇ ഡി യുടെ നീക്കം