മാസപ്പടി വിവാദം,തെളിവില്ലെന്ന കീഴ്ക്കോടതി ഉത്തരവ് പ്രഥമദൃഷ്ട്യാ ശരിയല്ലെന്ന് അമിക്യസ് ക്യൂറി

Advertisement

കൊച്ചി.കേരള രാഷ്ട്രീയ രംഗം പിടിച്ചു കുലുക്കിയ മാസപ്പടി വിവാദത്തില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി
തള്ളിയ കീഴ്ക്കോടതി ഉത്തരവ് തെറ്റെന്ന് അമിക്യസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചു.

തെളിവില്ലെന്ന കീഴ്ക്കോടതി ഉത്തരവ് പ്രഥമദൃഷ്ട്യാ ശരിയല്ല. ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ട് കോടതി പരിഗണിച്ചില്ലെന്നും അമിക്യസ് ക്യൂറി വ്യക്തമാക്കി.

സിഎംആര്‍എല്‍ കമ്പനിയുടെ സിഇഒയും രാഷ്ട്രീയക്കാർക്ക് പണം നൽകിയിട്ടുണ്ടെന്ന് മൊഴി നൽകിയിട്ടുണ്ട്. വിചാരണ കോടതി ഹർജി പ്രാഥമിക അന്വേഷണത്തിന് വിടണമായിരുന്നുവെന്നും അമിക്യസ് ക്യൂറി ചൂണ്ടിക്കാട്ടി. അമിക്യസ് ക്യൂറിയുടെ വാദം കേട്ട കോടതി ഹർജി വിധി പറയാൻ മാറ്റി. ഹർജിയുമായി മുന്നോട്ട് പോകാൻ താൽപര്യം ഇല്ലെന്ന് ഹര്‍ജിക്കാരന്‍ അന്തരിച്ച ഗിരിഷ് ബാബുവിന്റെ കുടുംബം അറിയിച്ചതിനെ തുടർന്നാണ് അമിക്യസ് ക്യൂറിയെ നിയമിച്ചത്.