വിദ്വേഷ പ്രചാരണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസെടുത്തു

Advertisement

കൊച്ചി. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷപ്രചാരണം നടത്തിയതിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്. കോൺഗ്രസ് നേതാവ് പി സരിൻ നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചെന്നായിരുന്നു പരാതി. ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണിക്കെതിരെയും കേസെടുത്തിട്ടുണ്ട്

രാജീവ് ചന്ദ്രശേഖറിനെതിരെ വിദ്വേഷ പ്രചാരണത്തിന് നേരെയും കേസെടുത്തിരുന്നു. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.

Advertisement