ഒന്നുകില്‍ കടം വീട്ടൂ അല്ലെങ്കില്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കൂ, കെടിഡിഎഫ്സി ചെയര്‍മാനായി കെഎസ്ആര്‍ടിസി സിഎംഡിക്ക് നിയമനം

Advertisement

തിരുവനന്തപുരം . കെടിഡിഎഫ്സി ചെയര്‍‌മാന്‍ സ്ഥാനത്ത് നിന്ന് ബി അശോക് ഐഎഎസിനെ മാറ്റി. കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിനാണ് പകരം ചുമതല.വായ്പാ തിരിച്ചടവിനെചൊല്ലി കെടിഡിഎഫ്സി-കെഎസ്ആര്‍ടിസി പോര് രൂക്ഷമായിരിക്കെയാണ്
പുതിയ മാറ്റം.നിക്ഷേപകര്‍ക്ക് തുക തിരിച്ചുകൊടുക്കാന്‍ പോലും കഴിയാതെ കെടിഡിഎഫ്സി കടക്കെണിയിലാകാന്‍ കാരണം കെഎസ്ആര്‍ടിസിയാണെന്ന് ബി അശോക് പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു.കെഎസ്ആര്‍ടിസി മാനേജ്മെന്റോ ജീവനക്കാരോ ഉത്തരവാദികളല്ലെന്നും ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുന്ന കോര്‍പറേഷന്‍ എങ്ങനെ വായ്പ തിരിച്ചടക്കുമെന്നുമായിരുന്നു കെഎസ്ആര്‍ടിസി നിലപാട്. കെടിഡിഎഫ്സിയുടെ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്നു കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയിൽ സത്യവാങ്‌മൂലം
നൽകിയതും വിവാദമായിരുന്നു.

Advertisement