പന്തളം.ബിജെപി കൗൺസിലർക്കെതിരെ കൈക്കൂലി ആരോപണം.പന്തളം നഗരസഭയിലെ ബിജെപി കൗൺസിലർ സൗമ്യ സന്തോഷിനെതിരായാണ് കൈക്കൂലി ആരോപണം
കൗൺസിലർക്ക് 35,000 രൂപ മകളുടെ മാല പണയം വെച്ച് നൽകിയെന്ന് വീട്ടമ്മയുടെ ശബ്ദരേഖ പുറത്തുവന്നതോടെ എതിര്‍പക്ഷം സമരവുമായി രംഗത്തിറങ്ങി. പട്ടികജാതി ഗുണഭോക്താക്കൾക്കുള്ള സ്ഥലം അനുവദിച്ചതിന്റെ പേരിലാണ് കൈക്കൂലി വാങ്ങിയത് എന്നതാണ് ആരോപണം.
ആരോപണം നിഷേധിച്ച് വനിതാ കൗൺസിലർ സൗമ്യ സന്തോഷ് രംഗത്തെത്തി. പ്രത്യക്ഷ സമരത്തിന് ഒരുങ്ങി കോൺഗ്രസും , സിപിഐഎമ്മും