ലോറി തലകീഴായി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

Advertisement

കൊട്ടാരക്കര: എഴുകോണിൽ ലോറി തലകീഴായി മറിഞ്ഞു ഡ്രൈവർക്ക് പരിക്കേറ്റു. എഴുകോൺ മേൽപ്പാലത്തിൽ നിന്നും നെടുമൺകാവ് റോഡിലേക്കാണ് ലോറി മറിഞ്ഞത്.

ഇന്നലെ അർദ്ധരാത്രിയിലായി രുന്നു സംഭവം. കൊട്ടാരക്കര ഭാഗത്ത് നിന്നും കുണ്ടറയിലേക്ക് വന്ന ലോറിയാണ് നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് പതിച്ചത്.
എഴുകോൺ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.