കോൺഗ്രസിന്റെ തെറ്റായ വ്യാഖ്യാനങ്ങളെ ലീഗ് തിരുത്തുന്നു, അന്തസ്സുള്ള തീരുമാനം എടുക്കുന്നു: എ കെ ബാലൻ

Advertisement

തിരുവനന്തപുരം:
മുസ്ലിം ലീഗ് ചില കാര്യങ്ങളിൽ അന്തസ്സുള്ള തീരുമാനം എടുക്കുന്നുവെന്ന് എ കെ ബാലൻ. ഏത് പക്ഷത്ത് നിൽക്കുന്നു എന്ന് ചിന്തിക്കാറില്ല. രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ഇടതുപക്ഷ തീരുമാനങ്ങൾക്ക് അനുകൂലമായ സമീപനം അവർ എടുക്കുന്നുണ്ടെന്നും ബാലൻ പറഞ്ഞു. പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎം മുസ്ലിം ലീഗിനെ ക്ഷണിച്ചതുമായുള്ള പ്രതികരണമാണ് ബാലൻ നടത്തിയത്

കോൺഗ്രസിന്റെ തെറ്റായ വ്യാഖ്യാനങ്ങളെ ലീഗ് തിരുത്തുന്നു. കോൺഗ്രസിന്റെ വെറുപ്പുണ്ടായിട്ടും സിപിഎം റാലിയിൽ സഹകരിക്കുമെന്ന് പറയുന്നതിലൂടെ ലീഗ് നൽകുന്നത് സന്ദേശമാണ്. കോൺഗ്രസിന്റെ കക്ഷത്തിലെ പീറ സഞ്ചിയല്ലെന്ന് ലീഗ് വിളിച്ചു പറയുന്നു. യുഡിഎഫിനുള്ള ശക്തമായ രാഷ്ട്രീയ സന്ദേശമാണത്. മതന്യൂനപക്ഷങ്ങളുടെ മനസ്സാണത്. കോൺഗ്രസിന്റെ വാല് എത്ര കാലം കുഴലിൽ ഇട്ടാലും നേരെയാകില്ലെന്നും ബാലൻ പറഞ്ഞു.

Advertisement