അകാലനര അകറ്റാം; വീട്ടുമുറ്റത്തെ മുരിങ്ങയിലയിലുണ്ട് ഏറെ ഗുണങ്ങള്‍

Advertisement

ഇലക്കറികളില്‍ ഏറെ പ്രധാനപ്പെട്ട മുരിങ്ങയിലയില്‍ ഏറെ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അയേണ്‍, കാത്സ്യം അടക്കം പല പോഷകങ്ങളുടെയും കലവറയാണ് മുരിങ്ങയില.
ശരീരത്തിന് ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ നല്‍കുന്നതു പോലെ തന്നെ ഇത് മുടിയുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. മുരിങ്ങയില കഴിയ്‌ക്കുന്നത് മുടി വളരാന്‍ നല്ലതാണ്. ഹെയര്‍ പാക്കായും ഉപയോഗിക്കാവുന്നതാണ്.

അതുപോലെ തന്നെ മുടിയുടെ അകാലനരയ്‌ക്കുള്ള പരിഹാരം കൂടിയാണ് മുരിങ്ങയില. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. മുരിങ്ങയിലയിലെ പ്രത്യേക രീതിയില്‍ അടങ്ങിയിട്ടുള്ള പെപ്റ്റൈഡുകള്‍ മുടിവേരുകള്‍ക്ക് സുരക്ഷിത ആവരണം നല്‍കുന്നതിന് ഏറെ ഗുണകരമാണ്. വൈറ്റമിന്‍ സി ആന്റി ഓക്സിഡന്റ് ഗുണം നല്‍കുന്നതിനാല്‍ തന്നെ ഇത് മുടിയ്‌ക്ക് കറുപ്പ് നല്‍കുന്ന മെലാനിന്‍ പിഗ്മെന്റേഷന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഇത് നരയ്‌ക്കാതിരിയ്‌ക്കാന്‍ സഹായിക്കുന്നു.

മുരിങ്ങയില ഇലയില്‍ അടങ്ങിയിട്ടുള്ള മറ്റൊന്നാണ് അമിനോ ആസിഡുകള്‍. ഇത് ഹെയര്‍ തെറാപ്പിയില്‍ മുടിയുടെ കോശങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുന്നു. മുടി കൊഴിയുന്ന അലോപേഷ്യ എന്ന അവസ്ഥയ്‌ക്ക് ഇത് പരിഹാരമായി മാറുന്നു. ഇത് മുടി നഷ്ടപ്പെട്ടിരിയ്‌ക്കുന്ന സ്ഥലങ്ങളില്‍ വരെ പുതിയ മുടി കിളിര്‍ത്ത് വരാന്‍ സഹായിക്കുന്നു. ബയോട്ടിന്‍ സമ്പുഷ്ടമാണ് മുരിങ്ങായില. കഴിയ്‌ക്കുന്നത് മാത്രമല്ല, ഇത് പുരട്ടുന്നതും ബയോട്ടിന്‍ ഇഫക്‌ട് നല്‍കുന്നു.

ഹെയര്‍പാക്കായി മുരിങ്ങയില ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. മുരിങ്ങയിലയില്‍ തൈര്, കഞ്ഞിവെള്ളം എന്നിവ ചേര്‍ത്ത് ഹെയര്‍ പായ്‌ക്കാക്കാം. ഇതിട്ട് ഓയില്‍ തിളപ്പിച്ച്‌ പുരട്ടാം. മുരിങ്ങയില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുടി കഴുകുന്നതും ഏറെ നല്ലതാണ്. പരിപ്പും മുരിങ്ങായിലയും ചേര്‍ന്ന കോമ്പിനേഷന്‍ മുടിയ്‌ക്ക് ഏറെ നല്ലതാണ്. പ്രോട്ടീന്‍ സമ്പുഷ്ടമാണ് ഇത്. മുരിങ്ങയില ഹെയര്‍ പായ്‌ക്കുകള്‍ ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും അല്‍പകാലം അടുപ്പിച്ച്‌ ഉപയോഗിച്ചാൽ നല്ലതാണ്.

Advertisement