വിലക്ക് ഏർപ്പെടുത്തിയിട്ടും പലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ച് മിടുക്കനായ ആര്യാടൻ ഷൗക്കത്തിനെതിരെ കോണ്‍ഗ്രസ് നടപടിയെടുക്കുമോ അതങ്ങ് സഹിക്കുമോ

Advertisement

തിരുവനന്തപുരം.കെപിസിസി വിലക്ക് ഏർപ്പെടുത്തിയിട്ടും പലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ച ആര്യാടൻ ഷൗക്കത്തിനെതിരെ പാർട്ടി നടപടി സംബന്ധിച്ച് നേതൃത്വം ഇന്ന് നിലപാട് എടുക്കുമോ, അതോ ആര്യാടനാണ് മലപ്പുറത്ത് കോണ്‍ഗ്രസുണ്ടാക്കിയതെന്ന വെല്ലുവിളി കോണ്‍ഗ്രസ് അങ്ങു സഹിക്കുമോ. പാർട്ടിയുടെ താക്കീത് അവഗണിച്ച ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിലാണ് ഒരു വിഭാഗം. നടപടി ഒഴിവാക്കിയാൽ പാർട്ടിയുടെ നിർദേശങ്ങൾക്ക് വിലയില്ലാതാകുമെന്നാണ് ഇക്കൂട്ടരുടെ വാദം

നേതൃത്വത്തിനും ഇതേ വികാരമാണുള്ളത്. അതേസമയം, ഷൗക്കത്തിനെതിരെ നടപടി എടുത്താൽ മലപ്പുറം ജില്ലയിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന വിലയിരുത്തലും ഉണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അത്തരം സാഹചര്യം ഒഴിവാക്കണമെന്ന അഭിപ്രായക്കാരും പാർട്ടിയിലുണ്ട്. പരിപാടി വിഭാഗീയ നീക്കമോ നേതൃത്വത്തോടുള്ള വെല്ലുവിളിയോ അല്ലെന്ന് ഷൗക്കത്ത് പാർട്ടിയെ അറിയിക്കും. ഇത് കൂടി കണക്കിലെടുത്ത് കൊണ്ടാകും നേതൃത്വം നടപടി സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക.