2023 നവംബർ 04 ശനി
BREAKING NEWS
👉നേപ്പാൾ ഭൂചലനത്തിൽ മരണം 129 ആയി; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത; 400 പേർക്ക് പരിക്ക്
👉ഇന്നലെ രാത്രി 11.47 ന് ആണ് റിക്ടർ സ്ക്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
👉കണ്ണൂർ ചിറയ്ക്കലിൽ പ്രതിയെ തേടിയെത്തിയ
പോലീസിന് നേരെ വെടിവെച്ചയാൾ അറസ്റ്റ്. ഇന്നലെ രാത്രി 10 നായിരുന്നു സംഭവം.

👉 ബാബുതോമസാണ് വെടിവെച്ചത്. ഇയാളുടെ മകൻ റോഷനെതിരക്കി എത്തിയതായിരുന്നു വളപട്ടണം പോലീസ്
👉ആലുവയിൽ 5 വയസ്സുകാരിയെ കൊലപ്പെടുത്തി കേസിൽ വിധി ഇന്ന്.
👉വയനാട് മേപ്പാടി എളമ്പിശ്ശേരിയിൽകാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു.
👉 തൃത്താല ഇരട്ട കൊലപാതകം: പ്രതി മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തി.
👉 ദില്ലിയിൽ വായു മലിനീകരണം തുടരുന്നു
👉 സി പി എം സെമിനാർ ലീഗ് നേതൃയോഗം ഇന്ന്

🌴കേരളീയം 🌴
🙏സംസ്ഥാനത്തെ റസിഡന്റ് ഡോക്ടര്‍മാരായ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും ബുധനാഴ്ച പണിമുടക്കും. അത്യാഹിത വിഭാഗവും ബഹിഷ്‌കരിക്കും. സ്റ്റൈപ്പന്റ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
🙏കേരളവര്‍മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കു വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെ. എസ്.യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
🙏ശബരിമല ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന 6.65 ലക്ഷം ടിന്‍ അരവണ നശിപ്പിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി. ഏലക്കയില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നു ചൂണ്ടിക്കാട്ടി ജനുവരിയില്‍ കേരളാ ഹൈക്കോടതി വില്‍പന തടഞ്ഞ അരവണയാണു നശിപ്പിക്കുന്നത്.

🙏ആരാധനാലയങ്ങളില്‍ അസമയത്തുള്ള വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
🙏ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എതിര്‍ കക്ഷി പി എന്‍ മഹേഷിന് നോട്ടീസ് അയച്ചു. നറുക്കെടുപ്പില്‍ രണ്ടു പേപ്പറുകള്‍ ചുരുട്ടിയിടാതെ മടക്കിയിട്ടെന്നു ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തി.

🙏ദീപാവലിയോടനുബ
ന്ധിച്ച് ബംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും അധിക അന്തര്‍സംസ്ഥാന സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി. നവംബര്‍ എട്ടു മുതല്‍ 15 വരെയാണ് പ്രത്യേക സര്‍വീസ്.
🙏വെള്ളക്കരം കൂട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വെള്ളക്കരം അഞ്ചു ശതമാനം കൂട്ടണമെന്നു കേന്ദ്ര നിര്‍ദ്ദേശമുണ്ട്. പക്ഷേ നിരക്കു വര്‍ധിപ്പിക്കേണ്ടെന്നാണ് കേരളത്തിന്റെ നിലപാട്. മന്ത്രി പറഞ്ഞു.
🙏ജയില്‍ ഉദ്യോഗസ്ഥര്‍ പ്രതികളെ മര്‍ദിക്കരുതെന്ന് ഹൈക്കോടതി. അധികൃതരുടെ കായികബലം കാണിക്കാനുള്ള സ്ഥലമല്ല ജയിലുകളെന്നും കോടതി. വിയ്യൂര്‍ ജയിലില്‍ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നാരോപിച്ച് രണ്ടു പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

🙏മുസ്ലിം ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ജനവിരുദ്ധമായ സിപിഎമ്മിനെ വെള്ളപൂശാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനക്കെതിരായ പട്ടി പരാമര്‍ശത്തില്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
🙏കോണ്‍ഗ്രസ് സമ്മേളനത്തിനിടെ ഇറങ്ങിപ്പോകുന്ന പ്രവര്‍ത്തകരോട് കുറച്ചു നേരമെങ്കിലും സദസിലിരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോട്ടയത്തെ പ്രവര്‍ത്തക കണ്‍വന്‍ഷനിലാണ് സുധാകരന്റെ അഭ്യര്‍ത്ഥന. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനുശേഷം പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോകാന്‍ തുടങ്ങിയതോടെയാണ് സുധാകരന്‍ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചത്.

🙏കെപിസിസിയുടെ വിലക്കും മഴയും കൂസാതെ മലപ്പുറത്തു ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ ആര്യാടന്‍ ഫൗണ്ടേഷന്‍ നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസിന് ആയിരങ്ങളെത്തി. കെപിസിസി വിലക്കിയതുമൂലം പരിപാടിയില്‍നിന്ന് നേതാക്കള്‍ പിന്മാറി. ഫൗണ്ടേഷന്റെ പരിപാടിയില്‍ പാര്‍ട്ടി വിരുദ്ധത ഇല്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
🙏സര്‍ക്കാര്‍ സര്‍വീസില്‍ സൂപ്പര്‍ന്യൂമററിയായി പുനര്‍ നിയമനം ലഭിച്ച ഭിന്നശേഷി ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. 1999 ഓഗസ്റ്റ് 16 മുതല്‍ 2023 ഡിസംബര്‍ 31 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി നിയമിച്ച് 2013 ല്‍ സൂപ്പര്‍ന്യൂമററിയായി പുനര്‍ നിയമനം നല്‍കിയ ഭിന്നശേഷിക്കാരുടെ കാര്യത്തിലാണ് കമ്മീഷന്റെ ഇടപെടല്‍.

🙏കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന ദുരവസ്ഥ പരിഹരിക്കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍. വിഷയത്തില്‍ കമ്മീഷന്‍ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിഎംഓയോടും ആശുപത്രി സൂപ്രണ്ടിനോടും ആവശ്യപ്പെട്ടു.
🙏പട്ടാമ്പി കൊലക്കേസില്‍ പൊലീസ് തെരയുന്നയാളുടെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി. കൊണ്ടൂര്‍ക്കര സ്വദേശി കബീറിനെ കഴുത്തറുത്തു കൊന്ന നിലയിലാണു മൃതദേഹം. പട്ടാമ്പി കരിമ്പനക്കടവില്‍ അന്‍സാര്‍ എന്ന യുവാവിനെ വെട്ടിക്കൊന്ന കേസില്‍ സുഹൃത്തായ മുസ്തഫയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

🇳🇪 ദേശീയം ‘🇳🇪
🙏ജാതി സെന്‍സസിനോട് എതിര്‍പ്പില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ബിജെപി സ്വീകരിക്കും. ജാതിയുടെ പേരില്‍ രാഷ്ട്രീയം കളിക്കാനില്ലെന്നും അമിത് ഷാ ഛത്തീസ്ഗഡില്‍ പറഞ്ഞു.
🙏നിയമസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന് എന്‍ഫോഴ്സ്മെന്റിന്റെ കുരുക്ക്. വാതുവയ്പ് ആപ് ഉടമകള്‍ 508 കോടി രൂപ മുഖ്യമന്ത്രിക്കു നല്‍കിയെന്ന് എന്‍ഫോഴ്സ്മെന്റ് ആരോപിച്ചു.
🙏വനിതാ സംവരണം ഉടനേ നടപ്പാക്കണമെന്ന് ഉത്തരവിടില്ലെന്നു സുപ്രീംകോടതി. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് വനിതാ സംവരണം നടപ്പാക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഡോ. ജയാതാക്കൂര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.

🙏തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ദുരഭിമാനക്കൊല. പ്രണയ വിവാഹത്തിന്റെ മൂന്നാം നാള്‍ നവദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊന്ന പെണ്‍കുട്ടിയുടെ അച്ഛനെ അറസ്റ്റു ചെയ്തു. 24 കാരനായ മാരിസെല്‍വവും 20 കാരിയായ കാര്‍ത്തികയുമാണ് കൊല്ലപ്പെട്ടത്.
🙏ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു ബോളിവുഡ് താരം കങ്കണ റണൗട്ട്. ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചാല്‍ മത്സരിക്കുമെന്നാണ് കങ്കണ പ്രതികരിച്ചത്. പ്രസിദ്ധമായ ശ്രീകൃഷ്ണ ദ്വാരകാധീഷ് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോഴാണ് കങ്കണ ഒരു മാധ്യമപ്രവര്‍ത്തകയോട് ഇങ്ങനെ പറഞ്ഞത്.
🙏അദാനി ഗ്രൂപ്പിനെതിരേ ലേഖനമെഴുതിയതിന് മാധ്യമ പ്രവര്‍ത്തകന്‍ രവി നായരടക്കം രണ്ടു പേരെ അറസ്റ്റു ചെയ്യാനുള്ള ഗുജറാത്ത് പൊലീസിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു.

🏏🏏 കായികം🏑🏑
🙏ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലണ്ട്സിനെതിരെ അഫ്ഗാനിസ്ഥാന് 7 വിക്കറ്റിന്റെ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നെതര്‍ലണ്ട്സ് 46.3 ഓവറില്‍ 179 റണ്‍സെടുത്ത് എല്ലാവരും പുറത്തായി.
🙏മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 31.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
🙏ഈ ജയത്തോടെ 7 കളികളില്‍ നിന്ന് നാല് വിജയത്തോടെ എട്ട് പോയിന്റുമായി അഫ്ഗാനിസ്ഥാന്‍ അഞ്ചാം സ്ഥാനത്തെത്തി.