തലശ്ശേരി കോടതിയിൽ നൂറോളം പേർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിന്റെ പിന്നിൽ സിക വൈറസ്

Advertisement

കണ്ണൂർ:
തലശ്ശേരി ജില്ലാ കോടതിയിൽ ജീവനക്കാർക്കും അഭിഭാഷകർക്കും അടക്കം നൂറോളം പേർക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിന്റെ പിന്നിൽ സിക വൈറസ് ബാധയെന്ന് സൂചന. കോടതിയിൽ രോഗലക്ഷണമുണ്ടായ ഒരാൾക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളിൽ ഒരാളുടെ പരിശോധനാ ഫലമാണ് ലഭിച്ചത്

മറ്റുള്ളവർക്കും സിക വൈറസ് ബാധ തന്നെയായിരിക്കാമെന്നാണ് നിഗമനമെങ്കിലും കൂടുതൽ പരിശോധനാ ഫലം വന്നാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകു. കൊതുക്ക് പരത്തുന്ന രോഗമാണ് സിക. നൂറോളം പേർക്കാണ് പനിയും കണ്ണിന് ചുവപ്പും ദേഹത്ത് ചുവന്ന പാടുകളുമുണ്ടായത്. സിക വൈറസിന്റെ ലക്ഷണങ്ങൾ തന്നെയാണിതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

Advertisement