മന്ത്രിസഭാ പുന:സംഘടന,കേരളാ കോൺഗ്രസ് ബി
കത്ത് നൽകി

Advertisement

തിരുവനന്തപുരം.മന്ത്രിസഭാ പുന:സംഘടന,
കേരളാ കോൺഗ്രസ് ബി കത്ത് നൽകി

ഇടതുമുന്നണി നേതൃത്വത്തിനാണ് പാർട്ടി കത്ത് കൈമാറിയത്.നവകേരള സദസിന് മുൻപ് പുന:സംഘടന വേണമെന്നാണ് ആവശ്യം

കേരളാ കോൺഗ്രസ് ബി ജനറൽ സെക്രട്ടറി
വേണുഗോപാലൻ നായരാണ് കത്ത് നൽകിയത്.

പത്തിന് എൽ.ഡി.എഫ് യോഗം നിശ്ചയിച്ചിട്ടുണ്ട്. മന്ത്രിസഭാ പുന:സംഘടന അടുത്ത എൽഡിഎഫ് യോഗം ചർച്ച ചെയ്യും

പത്താം തീയതി മുന്നണി യോഗം വിളിച്ചു

പുന:സംഘടന ആവശ്യപ്പെട്ട് കത്ത്
നൽകിയ പാർട്ടികൾക്ക് വിഷയം ചർച്ച ചെയ്യാമെന്ന് കൺവർ ഇ പി ജയരാജൻ ഉറപ്പ് നൽകിയിട്ടുണ്ട്.

ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പ്രവേശത്തെ നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് എതിർക്കാൻ സാധ്യത കാണുന്നുണ്ട് നിയമപരമായി ഇതിലുള്ള അനൗചിത്യം ചൂണ്ടിക്കാട്ടാനാണ് സാധ്യത. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പീഡനക്കേസിൽ പെടുത്തിയത് ഗണേഷ് കുമാറാണെന്ന ആക്ഷേപം പുതിയ വിഷയമായി ഉയർന്നുവരികയും ഹൈക്കോടതിയിലടക്കം അതിന് അനുകൂല നടപടി നീങ്ങുകയും ചെയ്തത് ഇടതുമുന്നണി ഗണേഷിനു വേണ്ടി വഴി തുറന്നാൽ പുതിയ പ്രതിസന്ധികൾ ആകാനിടയുണ്ട്.

പുതിയ തലവേദന അകത്തേക്ക് വലി ച്ചിടണോ എന്നത് മുന്നണി നേതൃത്വം ബുദ്ധിയോടെ തീരുമാനിക്കേണ്ടിവരും.

Advertisement