സാമൂഹ്യ പ്രവർത്തകൻ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാർ അബൂദബിയിൽ അന്തരിച്ചു

Advertisement

അബൂദബി: സാമൂഹിക പ്രവർത്തകൻ മലപ്പുറം കോട്ടക്കൽ പറങ്കി മൂച്ചിക്കൽ ടി.സി. കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാർ ( 57) അബൂദബിയിൽ അന്തരിച്ചു.

മൃതദേഹം ഇന്ന് വൈകിട്ടോടെ നാട്ടിൽ എത്തിക്കും. അബൂദബി ഐ.സി.എഫ് പ്രവർത്തകനും മർകസ് അബൂദബി മുൻ ഓർനൈസറും അബൂദബി ആർ.എസ്.സി മുൻ ചെയർമാനുമായിരുന്നു.

ആയിഷയാണ് ഭാര്യ.

മക്കൾ: മുഹമ്മദ്‌ അമീൻ സഖാഫി, മുഹമ്മദ്‌ ഖൈസ്, ജുമൈലത്, സൗദ, റൈഹാനത്,

സഹോദരങ്ങൾ : അലി,കുഞ്ഞാത്തുമ്മ.

മരുമക്കൾ: അബ്ദുൽസലീം, അലി, ഉസ്മാൻ, സുഹൈല.

മുസ്‌ലിയാരുടെ നിര്യാണത്തിൽ ഐ സി എഫ്, ആർ എസ് സി, മർക്കസ്, സഅദിയ്യ, മഅദിൻ കമ്മിറ്റികൾ അനുശോചിച്ചു.