തലശേരിയിൽ ഒരാൾക്ക് സിക രോഗം സ്ഥിരീകരിച്ചു

Advertisement

തിരുവനന്തപുരം . തലശേരിയിൽ ഒരാൾക്ക് സിക രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. സംശയം തോന്നിയ പത്ത് പേരുടെ സാമ്പിളുകൾ വിവിധ പരിശോധനകൾക്ക് വിധേയമാക്കി. അതിൽ ഇരുപത്തിയെട്ടുകാരനാണ് സിക രോഗം സ്ഥിരീകരിച്ചത്.


കൊതുകുജന്യ രോഗമാണ് സികയെന്നും
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും
മന്ത്രി പറഞ്ഞു.ജില്ലാതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.
പ്രത്യേക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.