ജീരകം ഏറെ ഗുണങ്ങളുള്ള ഒന്നാണിത്. ആരോഗ്യത്തിന് ഇതിന്റെയൊക്കെ മിതമായുള്ള ഉപയോഗം ഏറെ നല്ലതാണ് .
ജീരകം കൊണ്ടുള്ള കുറച്ച് ഗുണങ്ങളെപ്പറ്റി ചില കാര്യങ്ങൾ ഇതാ…
നമ്മളില്‍ പലരും മിക്കപ്പോഴും ജീരക വെള്ളം കുടിക്കാറുണ്ടല്ലോ. എന്നാല്‍ അതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.
ജീരക വെള്ളം ദഹനത്തെ സഹായിക്കുകയും മലവിസര്‍ജ്ജനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. ജീരക വെള്ളം അസിഡിറ്റി, വയറുവേദന എന്നിവ അകറ്റാൻ സഹായിക്കുന്നു. ഇത് വേദനസംഹാരിയായി പ്രവര്‍ത്തിക്കുന്നു.
ജീരക വെള്ളം പൊതുവെ ദഹന എൻസൈമുകളുടെ സ്രവത്തെ ഉത്തേജിപ്പിക്കുകയും ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ കുടല്‍ പ്രശ്നങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.
രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കുന്നത് മെറ്റബോളിസം
വര്‍ദ്ധിപ്പിക്കുകയും മറ്റ് ദഹന പ്രശ്നങ്ങളും വയറിളക്കം, ഓക്കാനം, ഗ്യാസ് എന്നിവ തടയുകയും ചെയ്യുന്നു. മറ്റൊന്ന് ജീരക വെള്ളം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ജീരക വെള്ളം ചര്‍മ്മത്തെ തെളിമയോടെ നിലനിര്‍ത്താനും സ്വാഭാവിക തിളക്കം നല്‍കാനും സഹായിക്കുന്നു.
പ്രമേഹരോഗികള്‍ക്ക് ജീരക വെള്ളം നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ജീരകം ശരീരത്തിലെ ഇൻസുലിൻ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
മറ്റൊന്ന് ജീരക വെള്ളം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമാണ്. ജീരകത്തില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ സംവിധാനത്തെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാൻ സഹായിക്കുന്നു. 7%ഇരുമ്പ് വരെ ഒരു ഗ്ലാസ് ജീരക വെള്ളത്തില്‍ നിന്ന് ലഭിക്കും. അണുബാധകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന വിറ്റാമിൻ എ, സി എന്നിവയും ജീരക വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്.