തലശ്ശേരി കോടതിയില്‍ സിക ബാധയോ ?, ജഡ്ജിമാര്‍ക്ക് അടക്കം രോഗബാധ

Advertisement

തലശ്ശേരി. ജില്ലാ കോടതിയില്‍ ജഡ്ജിമാരും ജീവനക്കാരും അഭിഭാഷകരും ഉൾപ്പെടെ നൂറോളം പേർക്കാണ് പനിയും, അലർജിയുമടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായത്. രോഗലക്ഷണങ്ങളുണ്ടായവരിൽ ഒരാള്‍ക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനാ ഫലമാണ് പുറത്ത് വന്നത്. 23 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. കൂടുതൽ പരിശോധന ഫലം ഇനിയും ലഭിക്കാനുണ്ട്.

ബൈറ്റ് : ആരോഗ്യമന്ത്രി

ഒരാളില്‍ സിക വൈറസ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേരെ പരിശോധിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഈഡിസ് കൊതുക് പരത്തുന്ന രോഗമാണ് സിക.   കോടതി പരിസരം അണുവിമുക്തമാക്കി. ശുചീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വ്യാപകമായി അസുഖബാധയുണ്ടായതിനെ തുടർന്ന് കോടതി രണ്ടുദിവസം അടച്ചിട്ടിരുന്നു.