വസ്തുവകകൾ വിറ്റ് സാമ്പത്തിക ബാധ്യത തീർക്കാനുള്ള തിരുവമ്പാടി ദേവസ്വത്തിന്റെ നീക്കത്തിന് തിരിച്ചടി

Advertisement

കൊച്ചി. വസ്തുവകകൾ വിറ്റ് സാമ്പത്തിക ബാധ്യത തീർക്കാനുള്ള തിരുവമ്പാടി ദേവസ്വത്തിന്റെ നീക്കത്തിന് തിരിച്ചടി.ഹൈക്കോടതി ഉത്തരവിനനുസൃതമായിട്ടല്ലാതെ തിരുവമ്പാടി ദേവസ്വത്തിന്റെ അപേക്ഷയിൽ തീരുമാനമെടുക്കില്ലെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്. ഹൈക്കോടതിയിലാണ് ദേവസ്വം ബോർഡ് ഇക്കാര്യം അറിയിച്ചത്.

വസ്തുവകകൾ വിൽക്കാൻ അനുമതി തേടി സെപ്റ്റംബറിലാണ് തിരുവമ്പാടി ദേവസ്വം കൊച്ചിൻ ദേവസ്വം ബോർഡിനെ സമീപിച്ചത്.